ജോബ് മാർ പീലക്സിനോസ് മ്യൂസിക്കൽ ഫീസ്റ്റ്

നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവകയിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും ഡൽഹി ഭദ്രാസനത്തിലെ രണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം ഇടവകയുടെ അഭിമാനമായ എട്ടാമത് ജോബ് മാർ പീലക്സിനോസ് മ്യൂസിക്കൽ ഫീസ്റ്റ് (JMP Musical Feast-VIII )ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമനസ്സുകൊണ്ട് ഉദ്ഘാടനം ചെയ്തു. വിവിധ ഇടവകകളിൽ നിന്ന് വന്ന അഭ്യുദയകാംഷികളായ സ്നേഹിതർ ഒരുക്കിയ സംഗീത വിരുന്ന് ആയിരുന്നു ഈ വർഷത്തെ പ്രത്യേകത. അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയെ കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി യോഹന്നാൻ നടത്തി. ഇടവക വികാരി റവ.ഫാ. തോമസ് വർഗീസ് (ജിജോ പുതുപ്പള്ളി), കൺവീനർമാരായ സി. ഐ ഐപ്പ്, ജയ്മോൻ ചാക്കോ എന്നിവർ നേതൃത്വം നൽകി.

News: Shibi Paul

Related posts

Leave a Comment