പരുമല: ക്രിസ്തു മനുഷ്യ മനസ്സിൽ ജനിക്കുമ്പോഴാണ് നമുക്ക് യഥാര്‍ത്ഥമായ സമാധാനം ലഭിക്കുന്നത് എന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. പരുമല സെമിനാരിയില്‍ നടന്ന ക്രിസ്തുമസ് ശുശ്രൂഷയ്ക്ക് പ്രധാന കാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു പരിശുദ്ധ പിതാവ്.
ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലിത്ത സഹകാര്‍മികത്വം വഹിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ശുശ്രൂഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി. അസി.മാനേജര്‍മാരായ ഡോ.എം.എസ്.യൂഹാനോന്‍ റമ്പാന്, ഫാ.വൈ.മത്തായിക്കുട്ടി എന്നിവരും ശുശ്രൂഷയില്‍ പങ്കുകൊണ്ടു. കോവിഡ്് പ്രോട്ടോക്കോള്‍ അനുസരിച്ചു നടന്ന ശുശ്രൂഷയില്‍ വിശ്വാസികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.