ബാലസമാജം വാർഷിക സമ്മേളനം 12 ന്

അഖില മലങ്കര ബാലസമാജത്തിന്റെ 2020 വർഷത്തെ വാർഷിക സമ്മേളനം ഡിസംബർ 12 ശനിയാഴ്ച നടത്തുന്നു. പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ഡോ: ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനി വി കുർബ്ബാന അർപ്പിക്കുന്നതും രാവിലെ 6:30 ന് പ്രഭാത നമസ്കാരം ആരംഭിക്കുന്നതുമാണ്.

തുടർന്ന് 9:30 ന് ആരംഭിക്കുന്ന പൊതു സമ്മേളനത്തിൽ അഭിവന്ദ്യ ഡോ ജോഷ്വ മാർ നിക്കോദിമോസ്‌ തിരുമേനി അധ്യക്ഷം വഹിക്കുന്നതും
തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ളീമിസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തുന്നതുമാണ്
വിദ്യാർത്ഥികളോടൊപ്പം അധ്യാപകർക്കും മാതാപിതാക്കൾക്കും ഓൺലൈനായി ഈ പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ്.

Related posts