ആറൂർ_മേരിഗിരി ഓർത്തഡോൿസ്‌ പള്ളിയുടെ താക്കോൽ കൈമാറി

ആറൂർ_മേരിഗിരി ഓർത്തഡോൿസ്‌ പള്ളിയുടെ താക്കോൽ കൈമാറി
മുവാറ്റുപുഴ :ആറൂർ മേരിഗിരി സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ സുറിയാനി പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും താക്കോൽ മുവാറ്റുപുഴ RDO എറണാകുളം ഒന്നാം ക്ലാസ് ജില്ലാ കോടതിയുടെ അന്തിമവിധിയെയും, 2017ജൂലൈ 3 സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തിൽ നിയമാനുസൃത വികാരി ബഹു. ഫാ. ഏലിയാസ്‌ ചെറുകാട്ട് അച്ചന് ഇന്ന് (07/08/2020, വെള്ളിയാഴ്ച )കൈമാറി.
1998-മുതൽ മേരിഗിരി പള്ളിയുടെ വികാരിയാണ് ബഹു.ഏലിയാസ് ചെറുകാട്ട് അച്ചൻ, എന്നാൽ 2002-ഇൽ പുത്തൻകുരിശ് ആസ്ഥാനമായി യാക്കോബായ സഭ രൂപം കൊണ്ടപ്പോൾ ഇടവകയിലെ ഒരു വിഭാഗം ആളുകൾ ആ വിഭാഗത്തോടൊപ്പം നിൽക്കുകയും, ഒരു രാത്രി പള്ളിമുറിയിൽ ഉറങ്ങിക്കിടന്ന വികാരി ബഹു. ഏലിയാസ് ചെറുകാട്ടു അച്ചനെ രാത്രയിൽ വിളിച്ചുണർത്തി കമ്പിവടിക്കു തലക്കടിച്ചു അപായപ്പെടുത്താൻ ശ്രമിച്ചത് വഴി ഇടവകയിൽ വിഭാഗീയത ശക്തമായി തുടർന്ന് പള്ളി ബഹു RDO ഏറ്റെടുക്കുകയും ഇരു വിഭാഗത്തിനുമായി പ്രത്യേക ആരാധന സമയം ക്രമീകരിച്ചു നൽകുകയും ചെയ്തു. കോടതി വിധി വരുന്ന സാഹചര്യത്തിൽ ആർക്കാണോ വിധി അനൂകൂലം അവർക്കു താക്കോലും പള്ളി നടത്തിപ്പും കൈമാറുണമെന്ന് ഇരുപക്ഷവും RDO യ്ക്കു മുൻപിൽ കരാർ ചെയ്ത് സമ്മതിച്ചിരുന്നു.
ആറൂർ പള്ളിയെ സംബന്ധിച്ചു എല്ലാ സിവിൽ കേസുകളും അവസാനിച്ചതിനാൽ ബഹു. വികാരി ഫാ. ഏലിയാസ് ചെറുകാട്‌ RDO ക്കു കോടതിഉത്തരവിന്റെ പകർപ്പ് സഹിതം നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ബഹു. എറണാകുളം ജില്ലാ കളക്റ്ററിന്റെ അനുമതിയോടെ മുവാറ്റുപുഴ RDO ക്കു വേണ്ടി സീനിയർ സൂപ്രണ്ട് ശ്രീമതി N രേഖ യാണ് താക്കോൽ വികാരിക്ക് നൽകിയത്. പള്ളി സഹവികാരി ഫാ.ഗീവര്ഗീസ് ബേബിയും സന്നിഹിതനായിരുന്നു.

Related posts