കാരിച്ചാൽ സെന്റ് ജോർജ് ദേവാലയത്തിൻറെ കൂദാശ

1870 ൽ സ്ഥാപിതമായ കാരിച്ചാൽ സെന്റ് ജോർജ് ഓർത്തോഡോക്സ് ദേവാലയത്തിൻറെ ശതോത്തര കനക ജൂബിലി (150) യോടനുബന്ധിച്ച് പുനരുദ്ധരിക്കപ്പെട്ട ദേവാലയം ഓഗസ്റ്റ് 7, 8 (വെള്ളി, ശനി ) തീയതികളിൽ കൂദാശ ചെയ്യപ്പെ ടുകയാണ്. നാളെ (വെള്ളി )വൈകിട്ട് 6 നു സന്ധ്യ നമസ്കാരം. വി . കൂദാശ മാവേലിക്കര ഭദ്രസന സഹായ മെത്രാൻ അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപോലിത്തയുടെ കാർമികത്വത്തിൽ. ശനിയാഴ്ച രാവിലെ 7 ന് പ്രഭാത നമസ്കാരം വി മൂന്നിൻമേൽ കുർബാന അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപോലിത്തയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുമെന്ന് ഇടവക വികാരി ഫാ. പ്രവീൺ ജോൺ മാത്യൂസ്, ട്രസ്റ്റി കെ ഓ ചാക്കോ, ജനറൽ കൺവീനർ കെ ജി ജോൺ സെക്രട്ടറി എ ജി ഇടിക്കുള ഫിനാൻസ് കൺവീനർ കെ എസ് സ്റ്റീഫൻ കൺസ്ട്രക്ഷൻ കൺവീനർ റോബിൻ ചാക്കോ എന്നിവർ അറിയിച്ചു

Related posts