നവതി സമാപനവും ഭവന കൂദാശയും

പിരളശ്ശേരി കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ അഭിമാനമായി നിലകൊള്ളുന്ന പിരളശ്ശേരി സെന്റ് ജോർജ് യുവജനപ്രസ്ഥാനത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്ക ഫിലാഡൽഫിയ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ സഹകരണത്തോടെ നടപ്പിലാക്കിയ ബേഥലഹേം ഡ്രീം ഹോം പ്രോജക്ടിലൂടെ നിർമ്മാണം പൂർത്തീകരിച്ച ഭവനത്തിന്റെ കൂദാശയും താക്കോൽ ദാനവും 2020 ജൂലൈ മാസം 15 ആം തീയതി രാവിലെ 11.30 ന് യു കെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസന അധിപനും , ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി ഡോ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെയും , മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറിയും, ചെന്നൈ ഭദ്രാസന അധിപനും , കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി ഡോ യൂഹാനോൻ മാർ ദീയസ്ക്കോറസ് മെത്രാപ്പോലീത്തായുടെയും പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.

ഒരു വർഷം നീണ്ടു നിന്ന നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം അഭി ഡോ മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു, അഭി ഡോ യുഹാനോൻ മാർ ദീയസ്ക്കോറസ് അനുഗ്രഹ പ്രഭാഷണം നടത്തി, മാവേലിക്കര എം പി ശ്രീ കൊടിക്കുന്നിൽ സുരേഷ് സ്നേഹഭവനത്തിൻ്റെ താക്കോൽ ദാനം നിർവഹിച്ചു. ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ഫാ മാത്യു ഏബ്രഹാം കാരയ്ക്കൽ, ഓ സി വൈ എം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ അജി കെ തോമസ് , ട്രഷറാർ ജോജി പി തോമസ് , ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ ജാൾസൺ പി ജോർജ് ,ജനറൽ സെക്രട്ടറി റോബിൻ ജോ വർഗീസ് , ഫിലാഡൽഫിയ സെന്റ് തോമസ് പള്ളി പ്രതിനിധി ജോർജ് , ഇടവക വികാരി ഫാ തോമസ് ജോസഫ്, ഇടവകാഗം ഫാ തോമസ് പി നൈനാൻ, ഇടവക ട്രസ്റ്റി മാത്യു വര്ഗീസ്, സെക്രട്ടറി ജോർജ് ജോസഫ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് സെക്രട്ടറി ജിത്തു മാത്യു വര്ഗീസ് ,ജനറൽ കൺവീനർ സജു കോശി കുര്യൻ എന്നിവർ പ്രസംഗിച്ചു. യുവജനപ്രസ്ഥാനം കേന്ദ്ര ഭദ്രാസന ഭാരവാഹികൾ പങ്കെടുത്തു.

Related posts

Leave a Comment