പ്രതിഷേധിച്ചു

മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനത്തിൽ പെട്ട മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ ഇന്ന് ഉച്ചക്ക് ശേഷം പാത്രിയർകീസ് വിഭാഗത്തിൽ പെട്ട ഏതാനും പേർ അതിക്രമിച്ചു കടക്കുകയും, വികാരിയെയും ട്രസ്റ്റിമാരെയും വിശ്വാസികളെയും ആക്രമിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ ഇടവകാംഗങ്ങൾ പ്രതിഷേധിച്ചു.

ആദരിച്ചു

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡിന് പുറമെ ഇപ്പോൾ എറണാകുളം RDO പദവിയിൽ നിന്നും കോഴിക്കോട് ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മിഷണർ ആയി സ്ഥാനകയറ്റം ലഭിച്ച,അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളിയിൽ കൂടിവരുന്ന ശ്രീ ബാബു ജോണിനെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത അഭി. യൂഹാനോൻ മാർ പൊളിക്കാർപോസ് മെത്രാപോലീത്ത പൊന്നാടഅണിയിച്ച് ആദരിച്ചു.

അഭിനന്ദിച്ചു

ബാലസമാജം സംഘടിപ്പിച്ച കഥാ മത്സരത്തിൽ വിജയിയും മീനടം സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയ പളളി ഇടവകാംഗവും സൺഡേസ്കൂൾ ശിശുക്ലാസ് വിദ്യാർത്ഥിയുമായ കുമാരി അഹന അന്ന അബീഷിനെ ഭദ്രാസന വാർഷിക സമ്മേളനത്തിൽ ഇടവക മെത്രാപ്പോലീത്ത അഭി. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ അഭിനന്ദിച്ചു. .

വട്ടശ്ശേരിൽ ദിവന്നാസിയോസ് ഓർമ്മപ്പെരുന്നാൾ കൊടിയേറി

കോട്ടയം പഴയ സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന മലങ്കര സഭാഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസിയോസിന്റെ 87ാം ഓർമ്മപ്പെരുന്നാൾ കൊടിയേറ്റ് ഡൽഹി ഭദ്രാസനാധിപൻ ഡോ. യുഹാനോൻ മാർ ദിമെത്രിയോസ് നിർവഹിക്കുന്നു. ഫാ. ഡോ. ബേബി വർഗീസ്, പഴയസെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ് എന്നിവർ സമീപം.