ഫാ .എൻ ഐ പൗലോസ് നിര്യാതനായി

മലങ്കര ഓർത്തഡോക്സ്‌ സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ സീനിയർ വൈദികൻ , കുന്നയ്ക്കാൽ നെടുംകുഴിയിൽ റവ ഫാ .എൻ ഐ പൗലോസ് നിര്യാതനായി. കുന്നേക്കൽ വെസ്റ്റ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ്.ശവസംസ്‌കാരം നാളെ .

ജോൺ ജേക്കബ് വള്ളക്കാലിൽ നിര്യാതനായി

മലങ്കര ഓർത്തഡോക്സ് സഭയുടെ മുൻ സഭാ മാനേജിംഗ് കമ്മറ്റി മെമ്പറും, പരുമല പള്ളിയുടെയും ഹോസ്പിറ്റലിൻെറയും മുൻ കൗൺസിലർ മെമ്പറും ആയിരുന്ന ജോൺ ജേക്കബ് വള്ളക്കാലിൽ (ബേബിച്ചായൻ) നിര്യാതനായി.

പറവൂർ സെന്റ് തോമസ് പള്ളി : ജില്ല കോടതി ഉത്തരവ്

പറവൂർ സെന്റ്‌ തോമസ്‌ പള്ളിയുടെ കേസിൽ മലങ്കര സഭയുടെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത നിയമിച്ച വികാരിയെയും സഹ വികാരിയെയും കേസിൽ അഡീഷണൽ വാദികളായി അനുവദിച്ചു ബഹുമാനപ്പെട്ട എറണാകുളം ഒന്നാം അഡീഷണൽ ജില്ലാകോടതി ഉത്തരവിട്ടു. OS 151/1977 നമ്പറായി പള്ളി ഇടവകക്കാരായ M T പോൾ മുതൽ പേർ സമർപ്പിച്ച കേസിൽ വാദികളെല്ലാം മരിച്ചു പോയതിനെ തുടർന്നാണു വികാരിയും സഹ വികാരിയും വാദി ചേരുവാൻ കോടതിയെ സമീപിച്ചത്‌. ഇവരെ കക്ഷി ചേർക്കാൻ അനുവദിക്കരുത്‌ എന്ന് ആവശ്യപ്പെട്ട്‌ യാക്കോബായ വിഭാഗം സമർപ്പിച്ച തടസ്സ വാദം കോടതി തള്ളി.

കാനാവിൽ നിന്ന് കാൽവറിയോളം

കാനാവിൽ നിന്ന് കാൽവറിയോളം പരിശുദ്ധമായ വലിയ നോമ്പിന്റെ അനുഭവത്തിലൂടെയുള്ള തീർത്ഥാടനത്തിൽ ആണ് മുഴുവൻ വിശ്വാസമൂഹവും. ഈ വിശുദ്ധമായ അനുഭവം നമ്മിലേക്ക് പകരുവാൻ മലങ്കര ഓർത്തോഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം, തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കാനാവിൽ നിന്ന് കാൽവറിയോളം എന്ന നോമ്പ്കാല ധ്യാനം എല്ലാ വെള്ളിയാഴ്ചയും 8 pm ന് നടത്തപ്പെടുന്നു… ധ്യാനചിന്തകൾ : കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത

ദയാ ഭായിക്ക് ആദരവ്

മനുഷ്യ സ്നേഹിയും സാമൂഹിക പ്രവർത്തകയുമായ ദയാ ഭായ് അമ്മയ്ക്ക് കോന്നി താവളപ്പാറ സെന്റ് തോമസ് കോളേജിന്റെയും പ്രത്യേകാൽ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും ആദരവ് സമർപ്പിച്ചു… Fr.അജു ഫിലിപ്പ്‌ വർഗീസ് ,പ്രൊഫസർ റ്റിജോ വർഗീസ്,വിദ്യാർത്ഥി പ്രതിനിധികളായ അലൻ വർഗീസ്,അഖിൽ ഒ എസ് എന്നിവർ സന്നിഹിതരായിരുന്നു