ബോംബെ ഭദ്രാസനം സുവർണ ജൂബിലി നിറവിൽ

സുവർണ്ണ ജൂബിലിക്ക് മുന്നോടിയായി മലങ്കര ഓർത്തോഡക്‌സ് സഭ ബോംബെ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ 5 വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികൾക്കും വിവിധ കർമ്മപരിപാടികൾക്കും ഒരുക്കമായി. ആത്മീയം, വിദ്യാഭ്യാസം, സാമൂഹികം, ജീവകാരുണ്യം അടിസ്ഥാന വികസനം തുടങ്ങി വൈവിധ്യമാർന്ന മേഖലകളായി നിരവധി പദ്ധതികൾക്ക് ഭദ്രാസനം നേതൃത്വം നൽകും. ജൂബിലി പരിപാടികളുടെ കൂടിയാലോചനകൾക്കായി വൈദികരും അത്മായ പ്രതിനിധികളുമായി ഭദ്രാസന മെത്രോപ്പൊലീത്ത അഭിവന്ദ്യ ഗീവർഗീസ് മാർ കുറിലോസ് തിരുമേനി നടത്തിയ സൂം മീറ്റിങ്ങിലാണ് തീരുമാനം കൈക്കൊണ്ടത്. ഭദ്രാസനം നിലവിൽ ഏറ്റെടുത്തു നടത്തുന്ന സേവന, കാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ വൈപുല്യം നൽകുന്നതാകും സുവർണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട പദ്ധതികൾ. ആത്മീയമായ ഉൾക്കാഴ്ച്ചക്കൊപ്പം ഭൗതികമായ ഉന്നതി കൂടി കൈവരിക്കുന്നതിന് പ്രചോദനമേകുന്ന പദ്ധതികൾ സാമൂഹിക വികസന രംഗത്ത് രാജ്യത്തിന് തന്നെ പുതിയ മാതൃകയാകുമെന്ന് കുറിലോസ് തിരുമേനി പ്രസ്താവിച്ചു. ആധുനീക ജീവിത സമ്മർദ്ദങ്ങളുടെ സാഹചര്യത്തിൽ ആത്മീയതയുടെ വിശുദ്ധിയും ശാന്തിയും ആശ്രമാന്തരീക്ഷത്തിൽ…

DYSP ആയി സ്ഥാനകയറ്റം ലഭിച്ചു

കേരള പോലീസ് DYSP ആയി സ്ഥാനകയറ്റം ലഭിച്ച മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കൊട്ടാരക്കര- പുനലൂർ ഭദ്രാസനത്തിലെ അമ്പലത്തുംകാല സെന്റ് ജോർജ്ജ് ഇടവകംഗമായ കല്ലുമ്പുറം പുത്തൻപുരയ്‌ക്കൽ ശ്രി. ജോസ് എം. എം.

പഠനവും പരീക്ഷയും സ്മാർട്ടാക്കി ഓർത്തോഡോക്സ് സഭാ സൺഡേ സ്കൂൾ

കോട്ടയം: അദ്ധ്യാപനം, പഠനം, പരീക്ഷ നടത്തിപ്പ് എന്നിവയിൽ പൂർണ്ണ ഡിജിറ്റൽ വൽക്കരണം നടപ്പാക്കി ഓർത്തഡോക്സ് സഭാ സൺഡേ സ്കൂൾ അസോസിയേഷൻ. കോവിഡ്-19ന്റെ സാഹചര്യത്തിൽ വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും ഒരുമിച്ചിരുന്ന് വേദപഠനം സാധ്യമാവത്തെ വന്നതോടെയാണ് സഭ ഓൺലൈൻ പഠന മാർഗങ്ങൾ തേടിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ബാലപാഠ ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ വഴിയും പ്രീ റെക്കോർഡഡ് വീഡിയോ ക്ലാസ്സുകളുടെ സഹത്തിലൂടെയും പഠന പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുവാൻ കഴിഞ്ഞു. അമേരിക്കൻ സോഫ്റ്റ്വയർ കമ്പനിയായ സി ക്യൂബസ് വികസിപ്പിച്ച മൊബൈൽ ആപ്പിന്റെ സഹായത്തോടുകൂടി 2020 വാർഷിക പരീക്ഷ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ 47000തോളം വരുന്ന വിദ്യാർത്ഥികൾക്ക് നടത്തി. ഓൺലൈൻ വിദ്യാഭ്യാസ മേഖലയിൽ അനുകരണീയ മാതൃകകളാണ് സൺഡേ സ്കൂൾ അസോസിയേഷന്റെ പ്രവർത്തനങ്ങളെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. https://ossaebodhanam.org/ എന്ന വെബ്സൈറ്റിലൂടെ…

ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ്

എം ജി സർവകലാശാലയിൽ നിന്ന് ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ . ലിജ അച്ചാമ്മ ജോർജ്ജ് .പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളി അസിസ്റ്റന്റ് വികാരി റവ ഫാ എബ്രഹാം ജോണിന്റെ സഹധർമ്മിണിയാണ് ..