കിഴക്കൻ മേഖല ഓർത്തഡോൿസ്‌ കൺവൻഷന് തുടക്കമായി

കോന്നി സെന്റ് ജോർജ് മഹാ ഇടവകയിൽ വച്ചു നടക്കുന്ന കിഴക്കൻ മേഖല ഓർത്തഡോൿസ്‌ കൺവൻഷൻ കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

റഷ്യൻ ഓർത്തഡോൿസ്‌ സഭാഅംഗങ്ങൾ ആരാധന നടത്തി

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ബോംബെ ഭദ്രസനത്തിലെ ചെമ്പൂർ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളിയിൽ, മുംബൈയിലെ റഷ്യൻ ഓർത്തഡോൿസ്‌ സഭാഅംഗങ്ങൾ ആരാധന നടത്തി. ഫാ. ക്ലമെന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആരാധനക്ക് നേതൃത്വം നൽകിയത്.

മാവേലിക്കര ഓർത്തഡോക്സ്‌ കൺവൻഷൻ

ഇരുപത്തിമൂന്നാമത് മാവേലിക്കര ഓർത്തഡോക്സ്‌ കൺവൻഷൻ മാവേലിക്കര തെയോ ഭവൻ അരമനയിൽ അലക്സിയോസ് മാർ യൗസേബിയോസ് മെത്രപ്പോലീത്താ ഉദ്‌ഘാടനം ചെയ്യുന്നു.ഫാ. വി.എം. മത്തായി വിളനിലം, ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ, ഫാ. എബി ഫിലിപ്പ്, മുഖ്യ പ്രഭാഷകൻ ഫാ. അജി കെ. തോമസ്, ഫാ. ഡി. ഗീവർഗീസ്, ഫാ. ബിജി ജോൺ, ട്രഷറാർ കെ.ജെ. ജോർജ് എന്നിവർ സമീപം.

അന്ത്രയോസ് ബാവ ഓർമ്മപ്പെരുന്നാൾ കൊടിയേറ്റ്

ചരിത്ര പ്രസിദ്ധമായ പുത്തൻകാവ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ വി.അന്ത്രയോസ്‌ ബാവായുടെ 329 ാമത്‌ ശ്രാദ്ധപ്പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് കർമ്മം അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ നിർവഹിച്ചു.