പരുമല സെമിനാരിയില്‍ നടന്ന വിശുദ്ധ ശുബ്‌കോനോ ശുശ്രൂഷ

പരുമല സെമിനാരിയില്‍ നടന്ന വിശുദ്ധ ശുബ്‌കോനോ ശുശ്രൂഷയ്ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രധാന കാര്‍മികത്വം വഹിച്ചു.

സൺഡേ സ്കൂൾ ഗാനസുഗന്ധി പുരസ്‌കാരം

പുനലൂർ ചെമ്മന്തൂർ സെന്റ് ജോൺസ് സൺഡേ സ്കൂൾ വിദ്യാർത്ഥി മെറിൻ മാത്യു പരിശുദ്ധ ബാവ തിരുമനസ്സിൽ നിന്ന് സൺഡേ സ്കൂൾ ഗാനസുഗന്ധി പുരസ്‌കാരം സ്വീകരിച്ചു.

വീട് കൂദാശ നടത്തി താക്കോൽ കൈമാറി

പിടവൂർ ശാലേം സെന്റ് മേരീസ്‌ ഓർത്തോഡോക്സ് ദേവാലയം നിർമിച്ചു നൽകിയ 12 മത്തെ വീട്.ഇന്നലെ (14.02.2021) കൂദാശ നടത്തി താക്കോൽ കൈമാറി.103 വീട്ടുകാർ ഉള്ള ഒരു ദേവാലയം ആണ് പിടവൂർ സെൻറ് മേരീസ് ദൈവാലയം …അതിൽ 12 വീട്ടുകാർക്ക് വീടു വച്ചു കൊടുത്തു. പിന്നീട് 91 വീട്ടുകാർ മാത്രമേ സാമ്പത്തികമായ ഭദ്രത ഉള്ളവർ ഉള്ളൂ.

സൺഡേ സ്കൂൾ വിജ്ഞാനി പുരസ്‌കാരം

വാഴമുട്ടം മാർ ബാർസൗമ സൺഡേ സ്കൂൾ വിദ്യാർത്ഥി ആരോൺ ജോൺ ഫിലിപ്പോസ് പരിശുദ്ധ ബാവ തിരുമനസ്സിൽ നിന്ന് സൺഡേ സ്കൂൾ വിജ്ഞാനി പുരസ്‌കാരം സ്വീകരിച്ചു.

നീതിസംരക്ഷണ യാത്ര

ഓർത്തഡോക്സ് സഭയ്ക്ക് ലഭ്യമാകേണ്ട ന്യായ നീതി ലഭിക്കാത്തതിലും ,ഇന്ത്യൻ ഭരണഘടനയും ,ജൂഡിഷ്യറിയെയും സംരക്ഷിക്കണമെന്ന് ആവശ്യം ഉന്നയിച്ചു കൊണ്ടും കൂത്താട്ടുകുളം രാജീവ് ഗാന്ധി സ്ക്വയറിൽ നിന്നും പിറവം വീർജവാൻ സ്മാരകം വരെ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന നീതിസംരക്ഷണയാത്രയെ വികാരി ഫാ.ബൈജു ജോൺസനും കാക്കൂർ ആട്ടിൻകുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവക അംഗങ്ങളും സ്വീകരിച്ചു.

നിര്യാതനായി

പറക്കോട് മാർ അപ്രേം ഓർത്തഡോൿസ്‌ പള്ളി ഇടവക അംഗവും, മലങ്കര ഇന്ത്യൻ ഓർത്തഡോൿസ്‌ സഭയുടെ, യുകെ – യൂറോപ്പ് – ആഫ്രിക്ക ഭദ്രാസന കൗൺസിലറും സെന്റ്.തോമസ് ഇന്ത്യൻ ഓർത്തഡോൿസ്‌ , ഹാമേൽ Hempstead, ലണ്ടൻ ഇടവക അംഗവുമായ പി. എൻ രാജു നിര്യാതനായി. .