സൈനികരെ ആദരിച്ചു

https://m.facebook.com/story.php?story_fbid=4051417718226441&id=100000747584280 ഫെബ്രുവരി 14 – പുൽവാമ ദിനം… തുമ്പമൺ ഭദ്രാസനത്തിലെ കൊന്നപ്പാര സൈന്റ്റ്‌ പീറ്റേഴ്സ് ചർച്ച് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഇടവകയിലേ സൈനികരെ ആദരിച്ചു

അഞ്ചേകാലും കോപ്പും കൈമാറി

പുത്തൻകുരിശ് സെന്റ്. പീറ്റേഴ്‌സ് ആൻഡ് സെന്റ്. പോൾസ് ഓർത്തഡോക്സ് പള്ളിയിലെ കുംഭം രണ്ട് പെരുന്നാളിനോട് അനുബന്ധിച്ചു അഞ്ചേകാലും കോപ്പും കൈമാറി. ഇന്ന് കാണുന്ന ഈ നമ്മുടെ പുത്തൻകുരിശ് പള്ളി നിർമ്മിക്കുവാൻ സ്ഥലം നൽകിയ കുളത്തനായിട്ട് കർത്താക്കന്മാരെ അനുസ്മരിച്ചു കൊണ്ട് അവരോടുള്ള നന്ദി സൂചകമായും ആദരസൂചകമായും ആ കുടുംബത്തിലെ ഇന്നത്തെ തലമുറയിൽ പെട്ട കുളത്താനായിട്ട് ശ്രീ ബാലകൃഷ്ണൻ കർത്താക്കും കുടുംബത്തിനും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് വേണ്ടിയും പ്രത്യേകാൽ ഈ ഇടവകക്ക് വേണ്ടിയും ഇടവക മെത്രാപോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി അഞ്ചേകാലും കോപ്പും എന്ന പതിവ് ഉപഹാരം നൽകുന്നു.

സൺ‌ഡേസ്കൂൾ ദിനം ആചരിച്ചു

നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഓർത്തഡോൿസ്‌ ഇടവകയിൽ സൺ‌ഡേസ്കൂൾ ദിനം ആചരിച്ചു. ഇന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡൽഹി ഭദ്രാസന സൺഡേ സ്കൂൾ വൈസ് പ്രസിഡണ്ട് റവ.ഫാദർ ജാക്സൺ എം ജോൺ തിരി കൊളുത്തി ഉദ്ഘാടനം ചെയ്തു അധ്യക്ഷനായിരുന്നു , ഇടവക വികാരി റവ.ഫാ. തോമസ് വർഗീസ് (ജിജോ പുതുപ്പള്ളി), സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ചാക്കോ എൻ ഫിലിപ്പ് , സൺഡേസ്കൂൾ സെക്രട്ടറി ഷാജി ഫിലിപ്പ് കടവിൽ എന്നിവരുടെ നേതൃത്വത്തിൽ സൺഡേസ്കൂൾ ദിനം ഇന്ന് ഇടവകയിൽ ആചരിച്ചു. സൺഡേ സ്കൂൾ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.