പാമ്പാടി സെൻട്രൽ കൺവൻഷൻ

33-ാമത് പാമ്പാടി സെൻട്രൽ കൺവൻഷൻ 2021 ഫെബ്രുവരി 14 മുതൽ 17 വരെ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ വച്ച് നടത്തപ്പെടുന്നു. കോവിഡ് നിർദ്ദേശങ്ങൾ പാലിച്ച് നടത്തുന്ന കൺവൻഷലിൽ വന്ന് പങ്കെടുക്കാൻ കഴിയാത്തവർക്കായി പാമ്പാടി ദയറായുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും യൂറ്റൂബ് ചാനലിലും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്. Facebook:https://www.facebook.com/markuriakosedayara/ YouTube: https://youtube.com/channel/UC4PxpywKCfEWFrosLLSZ95A

ജനപ്രതിനിധികള്‍ നീതിയുടെ പക്ഷത്ത് നില ഉറപ്പിക്കണം : പരിശുദ്ധ കാതോലിക്കാ ബാവ

ജനപ്രതിനിധികള്‍ സത്യസന്ധത മുഖമുദ്രയാക്കണമെന്നും, വിവേചനം കൂടാതെ കര്‍ത്തവ്യ ബോധത്തോടുകൂടി ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണമെന്നും മുഖം നോക്കാതെ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധരാകണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ജാതിമത ചിന്തകള്‍ക്ക് അതീതമായി സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടുവാനുമുളള മാനസികാവസ്ഥ ജനപ്രതിനിധികള്‍ക്ക് എപ്പോഴും ഉണ്ടാകണം. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ ആദരിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക്ക് തോമസ് മുഖ്യ പ്രഭാഷണം നടത്തി. വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, മാനേജിങ് കമ്മറ്റി അംഗം പ്രൊഫ. സാജു ഏലിയാസ്, ജനപ്രതിനിധികളായ അച്ചന്‍കുഞ്ഞ് ജോണ്‍, ആനി മാമ്മന്‍, ജിബി ജോണ്‍ തുടങ്ങിയവര്‍…

വാഗ്മി തിലകം 2020 ഏറ്റുവാങ്ങി

അഖില മലങ്കര സൺഡേ സ്കൂൾ അസോസിയേഷൻ വാഗ്മി തിലകം 2020 അവാർഡ് തുമ്പമൺ ഏറം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗം മാസ്റ്റർ മാത്യു പി ഇടയിൽ ഏറ്റു വാങ്ങുന്നു. സൺഡേ സ്കൂൾ ഓമല്ലൂർ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ശ്രീ പ്രമോദ് മാത്യുവിൻ്റെ മകനാണ്.

സൺഡേസ്കൂൾ മന്ദിരത്തിന്റെ കൂദാശ

തീരുവനന്തപുരം ഭദ്രാസന പ്രഥമ മെത്രാപ്പൊലീത്ത ആയിരുന്ന പുണ്യശ്ലോകനായ ഗിവർഗിസ് മാർ ദീയസ്കോറോസ് സ്മരണാർത്ഥം നിർമ്മിച്ച സൺഡേസ്കൂൾ മന്ദിരത്തിന്റെ കൂദാശ, 14/02/2021 ഞായറാഴ്ച്ച 10:00 മണിക്ക് (വി. കുർബ്ബാനയ്ക്ക് ശേഷം ) ഇടവക മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തീരുമേനിയുടെ കാർമികത്വത്തിൽ നടത്തപെടുന്നു.

യുവജനപ്രസ്ഥാനം യുഎഇ സോൺ പ്രവർത്തനോദ്ഘാടനം

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം യുഎഇ സോൺ 2021 ന്റെ പ്രവർത്തനോദ്ഘാടനം ദിബ്ബ സെന്റ് ഗ്രിഗോറിയോസ് കോൺഗ്രിഗേഷൻ വെച്ച് ,മുൻ സോണൽ പ്രസിഡന്റ് ബഹു. റവ ഫാ സിബു തോമസ് നിർവഹിച്ചു . സോണൽ പ്രസിഡന്റ് റവ ഫാ ജോയ് മാത്യു അദ്ധ്യക്ഷത വഹിച്ചു .