പരിശുദ്ധ മാർ ആബോയുടെ ഓർമ്മപ്പെരുന്നാൾ

പരിശുദ്ധ മാർ ആബോയുടെ ഓർമ്മപ്പെരുന്നാൾ Mar Abo Prayer Group (KSA Chapter) 🗓️ 2021 February 12⏰ 6:00 Pm (IND) 3:30 Pm (KSA) കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി: സഖറിയ മാർ അന്തോണിയോസ് തിരുമനസ്സിന്റെ മുഖ്യ കാർമികത്വത്തിലും വന്ദ്യ വൈദിക ശ്രേഷ്ഠരുടെ സഹകാർമികത്വത്തിൽ സന്ധ്യാനമസ്കാരവും വചന ശുശ്രൂഷയും ആശീർവാദവും Watch live on YouTube https://youtu.be/PaIVzq0NnYU Watch Live on Facebookhttps://www.facebook.com/maraboaaronlive/ Live Broadcast: Mar Abo Aaron Live

രഞ്ജു തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി

മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തുമ്പമൺ ഭദ്രാസന ജനറൽ സെക്രട്ടറി ആയി രഞ്ജു എം.ജെയെ കുര്യാക്കോസ് മാർ ക്ലീമീസ് മെത്രപ്പൊലീത്ത നിയമിച്ചു. Member: St. Mary’s Orthodox Cathedral, Thumpmon

ഡിഡാസ്‌കാലിയാ’ എന്ന ഇംഗ്ലീഷ് ഗ്രന്ഥം പ്രകാശനം

പരുമല : ക്രൈസ്തവ ആദ്ധ്യാത്മികതയും സാമൂഹ്യ പ്രതിബദ്ധതയും മാനവിക മൂല്യങ്ങളും സമന്വയിപ്പിച്ച കര്‍മ്മയോഗിയാണ് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്തയെന്ന്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത പ്രസ്താവിച്ചു. ദൈവസ്‌നേഹവും മനുഷ്യസ്‌നേഹവും സംയോജിപ്പിക്കുന്ന അദ്ദേഹത്തിന്റെ ജീവകാരുണ്യപദ്ധതികള്‍ അതീവ ശ്രേഷ്ഠമാണ്. ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്തായുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, പരുമല ആശുപത്രി സി.ഇ.ഒ. ഫാ.എം.സി.പൗലോസ്, ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഫാ.ഡോ.റെജി ഗീവര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്തായുടെ ‘ഡിഡാസ്‌കാലിയാ’ എന്ന ഇംഗ്ലീഷ് ഗ്രന്ഥം അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന് നല്‍കി, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത പ്രകാശനം ചെയ്തു. ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്താ നന്ദി പറഞ്ഞു.

അജിത് ജോൺ തോമസിന് ഫെല്ലോഷിപ്

അമേരിക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്നIEEE organization 2020 ഫെല്ലോഷിപ്പിന് മാവേലിക്കര ഭദ്രാസനത്തിലെ പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി ഇടവക അംഗമായ ശ്രീ അജിത് ജോൺ തോമസ് അർഹൻ ആയിരിക്കുന്നുഅന്താരാഷ്ട്രതലത്തിൽ തന്നെ 5 പേരെ ആണ് ഇതിൽ തെരഞ്ഞെടുത്തിരിക്കുന്നത്.ഇന്ത്യയിൽനിന്ന് ഈ ഫെല്ലോഷിപ്പിന് അർഹനായ ഏക വ്യക്തി അജിത്ത് ആണ്. നിലവിൽ ഇദ്ദേഹം IIT യിൽ PHD ചെയ്തുകൊണ്ടിരിക്കുകയാണ്

ഫാ. ഡോ. ഫിലിക്സ് യോഹന്നാന്‍ രജിസ്ട്രാർ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അല്മായ പഠന പദ്ധതി ദിവ്യബോധനം രജിസ്ട്രാറായി നിയമിതനായ മലങ്കര സഭയുടെ പഠിത്ത വീടായ പഴയ സെമിനാരി അധ്യാപകനും, പ്രഭാഷകനുമായ റവ. ഫാ. ഡോ. ഫിലിക്സ് യോഹന്നാന്‍ തട്ടാശേരില്‍.