ഉപ്പുതറ പള്ളിക്ക് യുവജനപ്രസ്ഥാനം കൈത്താങ്

ഇടുക്കി ഉപ്പുതറ സെന്റ് തോമസ് ദൈവാലയ നിർമാണത്തിന് സാമ്പത്തിക സഹായം നൽകി ഇടുക്കി ഭദ്രാസന യുവജന പ്രസ്ഥാനം : ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കേക്ക് വിൽപ്പനയിലൂടെ നേടിയ 50,000/- (അമ്പതിനായിരം രൂപാ ) ഉപ്പുതറ പള്ളിയുടെ നിർമ്മാണത്തിനായ് നൽകി. യുവജന പ്രസ്ഥാന വൈസ് പ്രസിഡൻറ് ഫാ ജസ്വിൻ ചാക്കോ, സെക്രട്ടറി സിജോ എവറസ്റ്റ്, കേന്ദ്ര കമ്മറ്റി അംഗം മാത്യു എണ്ണയ്ക്കൽ, മേഖലാ സെക്രട്ടറി സാജൻ വാഴവര എന്നിവർ ചേർന്ന് തുക ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ സേവേറിയോസ് തിരുമേനിയെ ഏൽപ്പിക്കുകയും തിരുമേനി ആ തുക ഉപ്പുതറപ്പള്ളി വികാരി സജോ ജോഷ്വാ അച്ചന് കൈമാറുകയും ചെയ്തു.. നവീകരിച്ച പുള്ളിക്കാനം പള്ളിയുടെ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ഡിസ്ട്രിക് സെക്രട്ടറി മനു വാഴവര, മേഖലാ സെക്രട്ടറി സോനു നെറ്റിത്തൊഴു, ഡിസ്ട്രിക് ഓർഗനൈസർ മോബിൻ ചേറ്റുകുഴി, എന്നിവരും പ്രസ്ഥാനം പ്രവർത്തകരും…

വെട്ടിക്കൽതേവനാൽപള്ളിയിൽപെരുന്നാളിന്‌കൊടിയേറി

മുളന്തുരുത്തി: വെട്ടിക്കൽ തേവനാൽ മാർ ബഹനാൻ ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ 93-മത് ശിലാസ്ഥാപനപ്പെരുന്നാളിനും, ബഹനാൻ സഹദായുടെ ഓർമ്മപ്പെരുന്നാളിനും (കുംഭം 6 പെരുന്നാൾ) കൊടിയേറി.വികാരി ഫാ. സക്കറിയ ജോൺ കൊടിയേറ്റി. ഫെബ്രുവരി 13 ശനിയാഴ്ച രാവിലെ 7.00 ന് വിശുദ്ധ കുർബാന, വൈകിട്ട് 6.00 ന് സന്ധ്യാനമസ്കാരം, 7.00 ന് പ്രദക്ഷിണം, ആശീർവാദം.14 ഞായറാഴ്ച രാവിലെ 7.30 ന് വിശുദ്ധ കുർബാന, 9.30 ന് പ്രദക്ഷിണം, ആശീർവാദം, കൊടിയിറക്കം.

പുസ്തക പ്രകാശനം

വന്ദ്യ ബര്‍സ്ലീബി റമ്പാച്ചന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് ട്രിനിറ്റി ബ്ലെസ് പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ‘ബര്‍സ്ലീബി റമ്പാന്‍ നിയോഗങ്ങളുടെ കാവല്‍ക്കാരന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം പരിശുദ്ധ കാതോലിക്കാ ബാവ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് തിരുമേനിക്ക് നല്‍കി നിര്‍വഹിച്ചു. ജോസ് പി. റ്റി. നല്ലിലയാണ് പുസ്തകത്തിന്റെ എഡിറ്റര്‍. ഫാ. മാത്യൂ ആറ്റുവാരം, റെജി സി. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

പിറവം പള്ളി ചാപ്പൽ കോടതി വിധി

പിറവം പള്ളിയുടെ ചാപ്പലുകളുടെ ക്ലാരിഫിക്കേഷൻ സംബന്ധിച്ച കേസ് ബഹു : ഹൈകോടതി പരിഗണിച്ചു . ജില്ലാ കോടതിയിൽ ഒറിജിനൽ സ്യൂട്ടു കേസ് നിലനിൽക്കുന്നതിനാൽ അത് തീർപ്പാക്കിയതിനു ശേഷംവീണ്ടും ഹൈകോടതിയെ സമീപിക്കാൻ ഉത്തരവിട്ടു .

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ആദരിക്കുന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ അനുമോദിക്കുന്നതിനായി 2021 ഫെബ്രുവരി 13-ന് രാവിലെ 10.30-ന് ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക്ക് തോമസ് മുഖ്യ പ്രഭാഷണം നടത്തും. വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍ ആശംസ അറിയിക്കും. യോഗത്തില്‍ പങ്കെടുക്കുന്നതിന് അറിയിപ്പു ലഭിച്ചവര്‍ അന്നേദിവസം 9.30-ന് മുമ്പ് ദേവലോകം അരമനയില്‍ എത്തിച്ചേരേണ്ടതാണ്. കോവിഡ് 19 നിബന്ധനകള്‍ക്ക് വിധേയമായാണ് യോഗം നടത്തപ്പെടുന്നതെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

നീതിസംരക്ഷണ യാത്ര

ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ കോടതിവിധി നടപ്പിലാക്കാത്ത സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചും,ഇന്ത്യൻ ഭരണഘടനയും ,ജൂഡിഷ്യറിയെയും സംരക്ഷിക്കണമെന്ന് ആവശ്യം ഉന്നയിച്ചു കൊണ്ടും കൂത്താട്ടുകുളം രാജീവ് ഗാന്ധി സ്ക്വയറിൽ നിന്നും പിറവം വീർജവാൻ സ്മാരകം വരെ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന നീതിസംരക്ഷണയാത്രയെ കാക്കൂർ ജംഗ്ലഷനിൽ കാക്കൂർ പൗരാവലിയുടെ സ്വീകരണം തിരുമാറാടിഗ്രാമപഞ്ചായത്ത് മെബർ ബീന മണ്ണത്രേടത്തും,പാമ്പാക്കുട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.അബ്രഹാം പാലപ്പിള്ളിലും ചേർന്ന് സ്വീകരിച്ചു.