സ്വാന്ത്വന സ്പർശം 2021

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തണ്ണിത്തോട് ഡിസ്ട്രിക്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസ്ട്രിക്റ്റിലെ 8 ഇടവകകളിലെ സാമ്പത്തികമായി ബുദ്ധിമുട്ടിൽ കഴിയുന്ന ഓരോ രോഗികൾക്ക് വീതം ചികിത്സ സഹായം ഡിസ്ട്രിക്റ്റ് ഭാരവാഹികൾ ഇടവക വികാരിമാർക്ക് കൈമാറി.പദ്ധതിയുടെ ഉദ്ഘാടനം MGOCSM കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.ജീസൺ പി.വിൽസൺ നിർവ്വഹിച്ചു

പുസ്തകപ്രകാശനം

അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത രചിച്ച് എം.ഒ.സി. പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്നഡിഡാസ്‌കാലിയ ചര്‍ച്ച്, വര്‍ഷിപ്പ് ആന്റ് യൂണിറ്റി എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം 2021 ഫെബ്രുവരി 12 വെള്ളി രാവിലെ 8.30 ന് പരുമല സെമിനാരിയില്‍ വച്ച് നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന് നല്‍കി പ്രകാശനം നിര്‍വഹിക്കും. ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ പുസ്തകം പരിചയപ്പെടുത്തും.

ഹെര്‍ബല്‍ ഗാര്‍ഡന്‍

പരുമല :എന്‍വയോണ്‍മെന്റ് ക്ലിയറന്‍സ് റെമഡിയേഷന്‍ 2021 ന്റെ ഭാഗമായി പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രി ആയൂര്‍വേദ വിഭാഗത്തിന്റെ ചുമതലയില്‍ പരുമല സെമിനാരിയില്‍ ഹെര്‍ബല്‍ ഗാര്‍ഡന്‍ ആരംഭിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ആദ്യ ഔഷധച്ചെടി നട്ടു. പരുമല ആശുപത്രി കൗണ്‍സില്‍ അംഗം യോഹന്നാന്‍ ഈശോ, പരുമല ആശുപത്രി എന്‍വയോണ്‍മെന്റല്‍ സയന്റിസ്റ്റ് ഡോ. രെജി, എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ ആദ്യകാലവസതിക്കു സമീപമായി ക്രമീകരിച്ചിരിക്കുന്ന ഗാര്‍ഡനില്‍ അപൂര്‍വ്വങ്ങളായ അമ്പതിലധികം ഔഷധച്ചെടികളുണ്ട്.

മാത്യൂസ് മാർ എപ്പിഫാനിയോസ് ഓർമ്മപ്പെരുന്നാൾ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭകൊല്ലം ഭദ്രാസനംഭാഗ്യസ്മരണാർഹനായ മാത്യൂസ് മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തായുടെ12 -ാമത് ഓർമ്മപ്പെരുന്നാൾ2021 ഫെബ്രുവരി 08,09 തീയതികളിൽകൊല്ലം അരമന പള്ളിയിൽ(സെന്റ് തോമസ് കത്തീഡ്രൽ,കൊല്ലം )കൊണ്ടാടി…. പെരുന്നാൾ ശുശ്രൂഷകൾക്ക് അഭി.മാത്യൂസ് മാർ സേവേറിയോസ്, അഭി.സഖറിയാസ് മാർ അന്തോണിയോസ്, അഭി.അലക്സിയോസ് മാർ യൗസേബിയോസ്, അഭി.യൂഹാനോൻ മാർ ദീയസ്കോറോസ് എന്നീ പിതാക്കന്മാർ കാർമികത്വം വഹിച്ചു

പരുമല കാര്‍ഡിയോളജി വിഭാഗം പുതിയ കെട്ടിടത്തിലേക്ക്

അത്യാധുനിക സംവിധാനങ്ങളോടെ പരുമല കാര്‍ഡിയോളജി വിഭാഗം പുതിയ കെട്ടിടത്തിലേക്ക് 14 ഫെബ്രിവരി 2021ന് മാറുന്നു!