തരിശ്നിലത്ത് നൂറ്മേനി വിളയിച്ച് കണ്ടനാട് വെസ്റ്റ് ഭദ്രാസന മാർ ഏലിയാ കത്തീഡ്രൽ യുവജനപ്രസ്ഥാനം

പിറവം: കഴിഞ്ഞ പത്ത് വർഷമായി ഉപയോഗിക്കാതെ തരിശ് നിലം ആയി കിടന്നിരുന്ന പാടത്ത് നൂറ് മേനി വിളയിച്ച് ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം.പാമ്പാക്കുട പഞ്ചായത്ത് ആറാം വാർഡിൽ ചെറിയ പാമ്പാക്കുട പൂക്കോട് നിലം പാടശേഖരത്തിലെ രണ്ടേക്കർ വയലിലാണ് യുവജനങ്ങൾ ജൈവകൃഷിയിടം ഒരുക്കിയത്.പുല്ലും കാടും കയറി കൃഷിയോഗ്യയമല്ലാതെ കിടന്ന പാടം ആഴ്ചകൾ നീണ്ട പരിശ്രമത്തിലൂടെയാണ് ഒരുക്കിയെടുത്തത്. ഐ ആർ.അഞ്ച്ഇനം നെല്ലാണ് കൃഷിയിറക്കിയത് .കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യുസ് മാർ സേവേറിയോസ് കൊയ്ത്തുൽസവം ഉദ്ഘാടനം നിർവഹിച്ചു. ലഭിച്ച വിളവ് മുഴുവൻ ബുദ്ധിമാദ്ധ്യമുള്ള നിർധനരും നിരാലംബരുമായ അംഗങ്ങൾ താമസിക്കുന്ന ജീവകാരുണ്യ സ്ഥാപനമായ പിറമാടം പ്രത്യാശ ഭവനിൽ ഏൽപ്പിച്ച് മാതൃക ആവുകയും ചെയ്തു.പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തിൽ,യുവജനപ്രസ്ഥാനം ഭദ്രാസന വൈസ്പ്രസിഡന്റ് ഫാ.ജോമോൻ ചെറിയാൻ ,യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ്,യുവജനപ്രസ്ഥാനം ഭദ്രാസന ഭാരാവാഹികളായ നിഖിൽ.കെ.ജോയി,അലക്സ്…

തോമസ് മാര്‍ മക്കാറിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍

കോട്ടയം: ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ 13-ാം ഓര്‍മ്മപ്പെരുന്നാള്‍ ഫ്രെബുവരി 27, 28 തീയതികളില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ ആചരിക്കും. 28-ന് രാവിലെ 7.30-ന് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. കോവിഡ് 19 പെരുമാറ്റച്ചട്ട പ്രകാരമായിരിക്കും പെരുന്നാള്‍ നടത്തപ്പെടുകയെന്ന് കാതോലിക്കേറ്റ് അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ അറിയിച്ചു.

ബി എസ് സി ബയോടെക്നോളജിയിൽ ഒന്നാം റാങ്ക്

മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും നിന്നും ബി എസ് സി ബയോടെക്നോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി ഷീന മറിയം തോമസ് .കുട്ടമ്പേരൂർ സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്

മദ്രാസ് ഭദ്രാസന മര്‍ത്തമറിയം സമാജ വാര്‍ഷിക ധ്യാനം

മദ്രാസ് ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്റെ വാര്‍ഷിക ധ്യാനം ഫെബ്രുവരി 28 ഞായറാഴ്ച 3 മണിക്ക് സൂം ഓണ്‍ലൈന്‍ മുഖാന്തിരം നടത്തപ്പെടും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത ധ്യാനപ്രസംഗത്തിന് നേതൃത്വം നല്‍കും. സമാജം ഭദ്രാസന വൈസ് പ്രസിഡന്റ്‌ ഫാ. എം. പി. ജേക്കബ് അധ്യക്ഷത വഹിക്കും. ഭദ്രാസനത്തിലെ ചെന്നൈ, കോയമ്പത്തൂര്‍, ആന്‍ഡമാന്‍സ്, ഫാര്‍ ഈസ്റ്റ് മേഖലകളിലെ എല്ലാ വൈദീകരും സമാജാംഗങ്ങളും ധ്യാനയോഗത്തില്‍ പങ്കുചേരും.

ത്രിതല പഞ്ചായത്തിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾക്ക് ആദരം

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച സഭ അംഗങ്ങളെ ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ്‌ ഭദ്രാസനത്തിലെ പാമ്പാക്കുട മേഖലയുടെ നേതൃത്വത്തിൽ ആദരിച്ചു. പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തിൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുമോൻ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുമോൾ യേശുദാസ്, ഗ്രാമപഞ്ചായത്ത് അംഗം ബീന ഏലിയാസ്,റീജ എബ്രഹാം,റീനാമ്മ എബ്രഹാം ,റീജാ മോൾ ജോബി,എന്നിവരെ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭി.ഡോ.മാത്യുസ് മാർ സേവേറിയോസ് തിരുമേനി പൊന്നാട അണിയിച്ച് ആദരിച്ചു. പൗരാണികമായ ഈ സഭയിൽ അംഗമായതിൽ അഭിമാനിക്കുന്നുവെന്നും, ഓർത്തഡോക്സ് സഭ നൽകിയ സ്നേഹത്തിന് ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് അംഗങ്ങൾ നന്ദിയും രേഖപ്പെടുത്തി.

കാതോലിക്കാ ബാവയെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജലദോഷ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശങ്കപ്പെടത്തക്ക ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. ഇന്ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തുടരുകയാണ്.