ഓര്‍ത്തഡോക്‌സ് സഭാ കെട്ടിട സമുച്ചയ കൂദാശ 28-ന്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ കോട്ടയത്ത് ഈരയില്‍കടവ് റോഡില്‍ ബസേലിയോസ് കോളേജിന് സമീപം പുതുതായി നിര്‍മ്മിച്ച പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ സ്മൃതി മന്ദിരത്തിന്റെ കൂദാശ 28-ാം തീയതി വ്യാഴാഴ്ച 3 മണിക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിക്കുo.

“നഗ്ന നേത്രങ്ങളാൽ ദർശിച്ച പരിശുദ്ധൻ”

മലങ്കരയുടെ സൂര്യതേജസ്സ് – ഈ വിശേഷണത്തിനു പരിശുദ്ധ മാത്യൂസ് ദ്വിതീയൻ ബാവയെക്കാൾ യോഗ്യനായി മറ്റൊരാളും മലങ്കരയിലില്ല. 1915-ന് കൊല്ലം ജില്ലയിലെ പെരിനാട് ജനനം. കഷ്ടതകൾ നിറഞ്ഞ ബാല്യം. പരിശുദ്ധ പരുമല തിരുമേനിയെപ്പോലെ ചെറുപ്പത്തിൽത്തന്നെ അമ്മയെ നഷ്ടപ്പെട്ടു. എങ്കിലും പൈതൽപ്രായം മുതൽ പ്രാർത്ഥനയിൽ അധിഷ്ഠിതമായ ജീവിതം സായത്തമാക്കി. കുഞ്ഞായിരിക്കുമ്പോൾ തന്നെ ദൈവീകചൈതന്യം വിളയാടിയ കുഞ്ഞു മാത്യൂസിനെ ചുറ്റുപാടുമുള്ള ഹൈന്ദവകുടുംബങ്ങൾ ഐശ്വര്യപ്രാപ്തിയ്ക്കായി എല്ലാ മാസവും ഒന്നാം തീയതി വീടുകളിലേക്ക് ക്ഷണിക്കുന്നത് പതിവ് കാഴ്ചയായിരുന്നു. ആ സമയത്ത് കുണ്ടറ സെമിനാരി ആസ്ഥാനമാക്കി കൊല്ലം ഭദ്രാസന ഭരണം നടത്തിയിരുന്ന പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവയുടെ ശ്രദ്ധ കുഞ്ഞു മാത്യൂസിൽ പതിഞ്ഞു. സ്വപിതാവിന്റെ എതിർപ്പിനെപ്പോലും അവഗണിച്ചു കൊണ്ട് വൈദികവ്യത്തി തെരഞ്ഞെടുത്തു. പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവാ തന്നെയാണ് മെത്രാപ്പോലീത്ത സ്ഥാനം വരെയുള്ള എല്ലാ പടികളിലും കൈവയ്പ്പു കൊടുത്തത്. പത്തനംതിട്ട ബേസിൽ ദയറാ, കൽക്കട്ട ബിഷപ്സ്…

വര്ഗീസ് പുന്നകൊമ്പിൽ കോർ -എപ്പിസ്കോപ്പ നിര്യാതനായി

വര്ഗീസ് പുന്നകൊമ്പിൽ കോർ -എപ്പിസ്കോപ്പ നിര്യാതനായി. ഇപ്പോൾ സഭയുടെ വർക്കിങ് കമ്മറ്റി അംഗം ആയും, Calicut University പള്ളി വികാരിയായും സേവനം അനുഷ്ഠിക്കുന്നു. മലബാർ ഭദ്രാസന സെക്രട്ടറി ആയി അനേക വർഷം പ്രവർത്തിച്ചു. വന്ദ്യ വര്ഗീസ് പുന്നക്കൊമ്പിൽ കോർ എപ്പിസ്കോപ്പയുടെ ശവസംസ്കാര ശുശ്രൂഷ ക്രമീകരണം 26/01/21 ചൊവ്വ 2 P M ഭൗതികശരീരം ഒരുക്കൽ (മോർച്ചറിയിൽ) 3 P M വിലാപയാത്ര 3.30 p.m പ്രാർത്ഥന ഭവനത്തിൽ 4.30 p m വിലാപയാത്ര 5 p m പൊതുദർശനം കോഴിക്കോട് കത്തീഡ്രൽ പള്ളിയിൽ 5.30 p m രണ്ടാം ശുശ്രൂഷ 6.30 p m സന്ധ്യനമസ്കാരം 7.30 p m അനുശോചനം 8.00 p m വിലാപയാത്ര (മൈക്കാവ് പള്ളിയിലേക്ക് ) 9.30 p m പൊതുദർശനം 10 p m മുതൽ 3,4,5 , ശുശ്രൂഷകൾ…