മൊമെന്റോ നൽകി ആദരിച്ചു

പത്തനംതിട്ട ജില്ലയുടെ കളക്ടർ ശ്രീ പി.ബി നൂഹ് ഐ.എ.സ്ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് യുവജനപ്രസ്ഥാനത്തിന്റെ സ്നേഹാദരവുകൾ അറിയിച്ചുകൊണ്ട് ഇടവക വികാരി കെ ജി മാത്യു അച്ചനും Asst. വികാരി റ്റിബിൻ ജോൺ അച്ഛനും ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു

റാങ്ക് കരസ്ഥമാക്കി

രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി കർണാടകയിൽ നിന്ന് ഡോക്ടർ ഓഫ് ഫാർമസിയിൽ ( PHARM D), ഡോ സ്റ്റെഫി എൽസ വർഗീസ് രണ്ടാം റാങ്ക് കരസ്ഥമാക്കി . പത്തനംതിട്ട മണ്ണാറക്കുളഞ്ഞി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ വലിയ പള്ളി ഇടവകാംഗമാണ്. എം .ജി യൂണിവേഴ്സിറ്റി Msc സൈക്കോളജിയിൽ രണ്ടാം റാങ്ക് നേടിയ ചെങ്ങന്നൂർ ഭദ്രാസനത്തിലെ ആല സെന്റ് ജോർജ്‌ ഇടവകാംഗവും യുവജനപ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകയുമായ, മുല്ലത്താനത്തു ശ്രീ.ജോൺ എം. ടി യുടേയും ശ്രീമതി.സുജ ജോണിന്റേയും മകൾ കുമാരി.സെലിൻ അന്ന ജോൺ

കൺവെൻഷന്റെ ഉത്ഘാടനം

മധ്യ തിരുവിതാംകൂർ ഓർത്തഡോൿസ്‌ കൺവെൻഷന്റെ 104 മത് സമ്മേളനത്തിന്റെ ഔദ്യോഗിക ഉത്ഘാടനം സുൽത്താൻ ബത്തേരി ഭദ്രസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്ത മാക്കാംകുന്ന് കാത്തിഡ്രലിൽ നിർവഹിച്ചു

മാത്യൂസ് ദ്വിതീയൻ ബാവായുടെ ഛായാചിത്രം സമർപ്പിച്ചു

കായംകുളം: മലങ്കരയുടെ സൂര്യതേജസ്സ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 15-ാമത് ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് കായംകുളം കാദീശാ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വാഹനഘോഷയാത്രയും, അനുസ്മരണത്തിനും തുടക്കംകുറിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഛായാചിത്രം മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി കൂദാശ ചെയ്ത് സമർപ്പിച്ചു. ഇടവക വികാരി ഫാ. ജോസഫ് സാമുവേൽ, സഹവികാരി ഫാ. ജോബ് ടി ഫിലിപ്പ്, കത്തീഡ്രൽ യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് സഖറിയ റെഞ്ചി, സെക്രട്ടറി മോബിഷ് ഈപ്പൻ, കമ്മിറ്റി അംഗങ്ങളായ അബിൻ ഈപ്പൻ റെജി, അമൽ ബിജു ജോസഫ്, യുവജനപ്രസ്ഥാനം മീഡിയ വിംഗർ ജിബിൻ ജേക്കബ് അലക്സ്, ഇടവക ട്രസ്റ്റി, സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ സൺഡേ സ്കൂൾ അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

കര്‍ഷക ഐക്യദാര്‍ഢ്യജ്വാല

ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനത്തിന്‍റെ നേതൃത്വത്തില്‍ കര്‍ഷക ഐക്യദാര്‍ഢ്യജ്വാല ഇന്ന് (24.01.2021)വൈകിട്ട് 5 മണിക്ക് പുനലൂർ ചെമ്മന്തൂര്‍ സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയ അങ്കണത്തില്‍ നടന്നു. യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്‍റ് ഫാ. അനില്‍ ബേബിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം ഭദ്രാസന മെത്രാപ്പോലീത്താ അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് ഉത്ഘാടനം ചെയ്തു. മലങ്കര അസോസിയേഷന്‍ സെക്രട്ടറി ബഹു.അഡ്വ. ബിജു ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. സി.ഡി രാജന്‍, യുവജനപ്രസ്ഥാനം കേന്ദ്ര വൈസ്  പ്രസിഡന്‍റ് ഫാ. വർഗ്ഗീസ്.റ്റി. വര്‍ഗ്ഗീസ് , എന്നിവര്‍ സംസാരിച്ചു. ചെമ്മന്തൂര്‍ സെന്‍റ്.ജോണ്‍സ് ഇടവക വികാരി  ഫാ.ജോസഫ് മാത്യു സ്വാഗതവും, ഭദ്രാസന ജന.സെക്രട്ടറി ജിമ്മി തങ്കച്ചന്‍ നന്ദിയും പറഞ്ഞു. ഭദ്രാസനത്തിലെ ശ്രേഷ്ഠ വൈദികർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ ,ഭദ്രാസന യുവജന പ്രസ്ഥാന ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

സാധു കൊച്ചുകുഞ്ഞു ഉപദേശി: സ്കോളർഷിപ് പദ്ധതി

ഇമ്പമാർന്ന ഗാനങ്ങളിലൂടെ ദൈവത്തെ സ്തുതിച്ച , സുവിശേഷകൻ ആയിരുന്ന അദ്ദേഹത്തിൻ്റെ ഓർമ്മകൾ കാലങ്ങൾ കഴിഞ്ഞാലും മലയാള മനസ്സുകളിൽ അലയടിക്കും…നിങ്ങളുടെ പരിചയത്തിലുള്ള , സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന , പഠിക്കാൻ മിടുക്കരായ പെൺ- കുട്ടികൾക്ക് ചെറിയ രീതിയിൽ സ്കോളർഷിപ് നൽകുവാൻ അഡ്മിൻ പാനെൽ തീരുമാനിച്ചു..8 ക്ലാസ്സ് മുതൽ 10 ക്ലാസ്സ് വരെ ഉള്ള കുട്ടികളിൽ നിന്നും 3 പേർക്കാണ് സ്കോളർഷിപ് നൽകുക. താല്പര്യമുള്ളവർ, വിശദമായ application, പഠിക്കുന്ന സ്കൂൾ, ബന്ധപ്പെടേണ്ട വിലാസം സഹിതം ,bibleversesourjesus@gmail.comഎന്ന mail ID യില് ഫെബ്രുവരി 15 , 2021 ന് മുൻപായി അയക്കുക.