വർക്കി യോഹന്നാൻ നിര്യാതനായി

നിരണം: കാടുവെട്ടിയിൽ വർക്കി യോഹന്നാൻ (ബാബു 72) നിര്യാതനായി. സംസ്‍കാരം നിരണം വലിയ പള്ളിയിൽ നടന്നു. എം.ഓ.സി ടിവിയുടെ കറസ്‌പോണ്ടന്റ് നിഷ ജോണിന്റെ ഭർതൃ പിതാവ് ആണ്. എം.ഓ.സി ടിവി ടീമിന്റെ ആദരാഞ്ജലികൾ.

വീടിന്റെ താക്കോൽ ദാനം

ചിക്കാഗോ എൽ മേസ്റ്റ് സെന്റ് ഗ്രീഗോറിയോസ് ഓത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനാംഗങ്ങൾ നല്കിയ വീടിന്റെ താക്കോൽ ദാനം സഖറിയാസ് മാർ അപ്രം നിർവഹിച്ചു.

ഇടവകകളിൽ പെരുനാൾ

തണ്ണിത്തോട് വലിയപള്ളി പെരുന്നാൾ  ജനുവരി 18 വരെസന്യാസികളുടെ പിതാവായ വിശുദ്ധ അന്തോനിയോസിന്റെ നാമത്തിൽ മലങ്കരയിൽ സ്ഥാപിക്കപ്പെട്ട ഏക ദേവാലയം തണ്ണിത്തോട് വലിയപള്ളിയുടെ 68-മത് പെരുന്നാൾ കൊണ്ടാടുന്നു. ഇടമൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ ഇടവക പെരുന്നാളിന് ഞായറാഴ്ച  കുർബ്ബാനയ്ക്ക് ശേഷം  ഇടവക വികാരി ഫാ. സൈമൺ ലുക്കോസ് കോടിയേറ്റി.ശനിയാഴ്ച (23.01.2021)രാവിലെ 7 ന് പ്രഭാത നമസ്കാരം 7:45 ന് വി. മൂന്നിന്മേൽ കുർബ്ബാന ഫാ. വർഗീസ് കോശി,ഫാ. സൈമൺ ലുക്കോസ്,ഫാ. ജോൺസൻ ഡാനിയേൽ എന്നിവരുടെ കാർമ്മികത്വത്തിൽ. വൈകിട്ട് 6:30 ന് സന്ധ്യ നമസ്കാരം തുടർന്ന് കുരിശ്ശടികളിൽ (കിഴക്കേ കുരിശ്ശടി, വെള്ളിമല കുരിശ്ശടി, പടിഞ്ഞാറെ കുരിശ്ശടി )ധൂപ പ്രാർത്ഥനഞായറാഴ്ച (24.01.2021)രാവിലെ 7 ന് പ്രഭാത നമസ്കാരം 8ന് വി മൂന്നിന്മേൽ കുർബ്ബാന റവ. മാത്തുക്കുട്ടി റമ്പാച്ചന്റെ (ഹോളി ട്രിനിറ്റി ആശ്രമം, റാന്നി )മുഖ്യ കാർമ്മികത്വത്തിൽ പ്രസംഗം, ആശിർവാദം,പള്ളി കുരിശ്ശടിയിൽ ധൂപ പ്രാർത്ഥന,നേർച്ച…

നീതി നിഷേധത്തിൽ പ്രതിഷേധ യോഗം

മലങ്കര ഓർത്തോഡോക്സ് സഭയോടുള്ള കേരള സർക്കാരിന്റെ നീതി നിഷേധത്തിനെതിരായി അങ്കമാലി മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് പള്ളിയിൽ 17 – 01 – 2021 ഞായറാഴ്ച വിശുദ്ധ കുർബ്ബാനാനന്തരം വികാരി വന്ദ്യ Adv. തോമസ് പോൾ റമ്പാച്ചന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട പ്രതിഷേധ യോഗത്തിൽ സർക്കാരും മറ്റ് രാഷ്ടീയ പാർട്ടികളും പരിശുദ്ധ സഭയോട് കാണിക്കുന്ന വിവേചനത്തിനെതിരെ സന്ദേശം നൽകുകയും ഇടവകയുടെ ശക്തമായ പ്രതിഷേധം അറിയിക്കുകയും പള്ളി സെക്രട്ടറി ശ്രീ. വി.ഐ രാജൻ പ്രതിഷേധ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. blob:https://web.whatsapp.com/44764778-0006-45bd-a83b-7857855c5dd0 മലങ്കര സഭാ തർക്കത്തിൽ കേരള സർക്കാർ സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാടിനു എതിരെ കോട്ടയം ഭദ്രാസനം വാകത്താനം ഗ്രൂപ്പിന്റെ പ്രതിഷേധ സമ്മേളനം ജനുവരി 24 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നാലുന്നാക്കൽ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ

മാർ സേവേറിയോസ് കട്ടച്ചിറ പള്ളി സന്ദർശിച്ചു

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ അസ്സിസ്റ്റന്റും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനുമായ ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത കട്ടച്ചിറ പള്ളി സന്ദർശിച്ചു

സൺഡേ സ്ക്കൂള്‍ പ്രവേശനോത്സവം

മാന്നാർ : കുട്ടമ്പേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ (മുട്ടേൽ പള്ളി) ഇന്ന് (17.01.2021) വി. കുർബ്ബാനയ്ക്ക് ശേഷം സൺഡേ സ്ക്കൂള്‍ പ്രവേശനോത്സവം നടത്തപ്പെട്ടു. ഇടവക വികാരി റവ. ഫാ. മത്തായി കുന്നിൽ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇടവക ട്രസ്റ്റി എം. ഐ. കുര്യന്‍, സൺഡേ സ്ക്കൂള്‍ പ്രധാന അദ്ധ്യാപിക മറിയാമ്മ ചെറിയാന്‍, റിജോ ഈശോ, അനിറ്റ് ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ഇടവക സെക്രട്ടറി ബിനു ചാക്കോ നന്ദി പ്രകാശനം നടത്തുകയും ചെയ്തു.