Letter from BoopBuckets പ്രകാശനം ചെയ്തു

ശ്രേയ സൂസൻ സോളു രചിച്ച Letter from BoopBuckets( children’s Fantasy Fiction Novel) ഗീവർഗീസ് മാർ യൂലിയോസ്‌ പ്രകാശനം ചെയ്തു. ഫാ.സോളു കോശി രാജുവിന്റെ മകളാണ്. Sreya susan soluFirst year BA English Honours ( Lady Sri Ram college New Delhi)Bethania , Karimthottuva,Sasthamkotta, Kollam News: Renju P.Mathew

മണ്ണിൽ അദ്ധ്വാനിക്കുന്ന കർഷകനെ കരുതേണ്ടത് ഓരോ പൗരൻ്റെയും കടമ

തിരുവല്ല : ഭാരതത്തിൻ്റെ മന:സാക്ഷി കർഷകരോടൊപ്പമാണെന്നും കർഷകർ തള്ളിയ ബില്ല് ഉപേക്ഷിക്കുവാൻ കേന്ദ്ര സർക്കാർ തയ്യറാകണമെന്നും മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. അലക്സിയോസ് മാർ യൗസേബിയോസ് അഭിപ്രായപ്പെട്ടു. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ നടന്ന കർഷക ഐക്യദാണ്ഡ്യ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ണിൽ അദ്ധ്വാനിക്കുന്ന ഓരോ കർഷകനെയും കരുതേണ്ടത് ജനാധിപത്യ ബോധമുള്ള ഓരോ പൗരൻ്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡൻ്റ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. ഡോ. റെജി മാത്യൂസ്, യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻ്റ് ഫാ. വർഗീസ് ടി. വർഗീസ്, ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ്, ട്രഷറാർ ജോജി പി. തോമസ്, കേന്ദ്ര റീജണൽ സെക്രട്ടറി മത്തായി ടി. വർഗീസ്, സഭ മാനേജിംഗ് കമ്മറ്റിയംഗം ജൂബി…

യോഹന്നാൻ മാംദാനയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറ്റ്

മാവേലിക്കര: പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ വലിയപള്ളിയിൽ വിശുദ്ധ യോഹന്നാൻ മാംദാനയുടെ ഓർമ്മപ്പെരുന്നാളിന്‌ വികാരി ഫാ. ജേക്കബ് ജോൺ കല്ലട കൊടിയേറ്റ് നടത്തുന്നു. സഹവികാരി ഫാ. അലൻ എസ്. മാത്യു, ഫാ. ഗീവർഗീസ് പൊന്നോല എന്നിവർ സമീപം. News: Diju John

ഹർജി പള്ളികോടതി തള്ളി

കണ്ടനാട് : സെന്റ് മേരീസ് പള്ളിയിൽ ബഹു :സുപ്രീം കോടതി വിധി വരും മുൻപേ നടന്നത് പോലെ റിസീവർ ഭരണം തുടരണമെന്നും റിസീവറിനെ വെച്ചു തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു വിഘടിത പാത്രയാർക്കീസു വിഭാഗം നൽകിയ ഹർജി പള്ളികോടതി തള്ളി .ഭരണഘടനാപരമായി സുപ്രീം കോടതി വിധി അനുസരിച്ചു നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത് റിസീവർ കോടതിയിൽ അറിയിച്ചത് ബഹു : പള്ളി കോടതി അംഗീകരിക്കുകയും ചെയ്തു

“രൂപാന്തരത്തിലേക്ക്” പുസ്തകം പ്രകാശനം ചെയ്തു

സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസിന്റെ “രൂപാന്തരത്തിലേക്ക്” എന്ന പുസ്തകം ആയുർ , ഇടമുളയ്ക്കൽ വി.എം.ഡി.എം സെന്ററിൽ പ്രകാശനം ചെയ്തു. News: Nisha John

ജോബ് മാർ പീലക്സിനോസ് മ്യൂസിക്കൽ ഫീസ്റ്റ്

നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവകയിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും ഡൽഹി ഭദ്രാസനത്തിലെ രണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം ഇടവകയുടെ അഭിമാനമായ എട്ടാമത് ജോബ് മാർ പീലക്സിനോസ് മ്യൂസിക്കൽ ഫീസ്റ്റ് (JMP Musical Feast-VIII )ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമനസ്സുകൊണ്ട് ഉദ്ഘാടനം ചെയ്തു. വിവിധ ഇടവകകളിൽ നിന്ന് വന്ന അഭ്യുദയകാംഷികളായ സ്നേഹിതർ ഒരുക്കിയ സംഗീത വിരുന്ന് ആയിരുന്നു ഈ വർഷത്തെ പ്രത്യേകത. അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയെ കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി യോഹന്നാൻ നടത്തി. ഇടവക വികാരി റവ.ഫാ. തോമസ് വർഗീസ് (ജിജോ പുതുപ്പള്ളി), കൺവീനർമാരായ സി. ഐ ഐപ്പ്, ജയ്മോൻ ചാക്കോ എന്നിവർ നേതൃത്വം നൽകി. News: Shibi…