കോതമംഗലം പള്ളിയെ സംബന്ധിച്ചു ബഹു ഹൈക്കോടതി വിധിയുടെ പ്രസക്ത ഭാഗങ്ങൾ

{1 ) ആദ്യ Respondent ആയ ബഹു ജില്ലാ കളക്ടർ ക്രമസമാധാനം ഉറപ്പാക്കണം: കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളി നിലകൊള്ളുന്ന പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുകയും, ആവശ്യം വന്നാൽ, ക്രിമിനൽ നടപടിക്രമത്തിന്റെ പത്താം അധ്യായത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി നടപടികൾ കൈക്കൊള്ളണമെന്നും ഉത്തരവായി. (2 ) ആദ്യ Respondent ആയ ബഹു. ജില്ലാ കളക്ടർ കോതമംഗലം പള്ളിയും, പള്ളിയുടെ പരിസരവും, പള്ളിയുടെ ഏല്ലാ ആസ്തികളും പള്ളിയിൽ അനധികൃതമായി കൂടി ഇരിക്കുന്നവരെ പുറത്താക്കിയതിനു ശേഷം ഏറ്റെടുക്കണം എന്നും, പള്ളി ഏറ്റെടുത്തതിനു ശേഷം അതിനു വേണ്ട സുരക്ഷ നൽകണം എന്നും ഉത്തരവായി. (3 ) ആദ്യ Respondent ആയ ബഹു. ജില്ലാ കല്ലെക്ടറിന് പള്ളിയും പരിസരവും ക്രമാസമാധാന പ്രശ്നങ്ങൾ ഇല്ലാതെ ഏറ്റെടുത്തതിനു ശേഷം, പള്ളിയുടെ നിയമാനുസൃതം 1934 ഭരണഘടന പ്രകാരം ഉള്ള വികാരിയെ പള്ളിയിൽ ശുശ്രൂഷകൾ നടത്തുന്നതിനു അനുവദിക്കണം എന്നും,…

‘ കനിവ് ‘ ജീവകാരുണ്യ പദ്ധതിയുടെ ഒന്നാം ഘട്ടം

ചെങ്ങന്നൂർ ഭദ്രാസനത്തിലെ മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ‘ കനിവ് ‘ ജീവകാരുണ്യ പദ്ധതിയുടെ ഒന്നാം ഘട്ടം നടത്തപ്പെട്ടു. ആയതിന്റെ ഭാഗമായി ചെങ്ങന്നൂർ ഭദ്രാസനത്തിൽപ്പെട്ട ഇടവകയിലെ ഒരു കുടുംബത്തിലെ ക്യാൻസർ രോഗിക്ക്,ആദ്യഘട്ടം എന്ന നിലയിൽ സഹായസ്തമായി വിദ്യാർത്ഥി പ്രസ്ഥാനം സമാഹരിച്ച 92,000 ₹ ഭദ്രാസന സഹായ മെത്രാപ്പൊലിത്ത അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനിക്കു കൈമാറുകയും,തിരുമനസ്സ് കൊണ്ട് ആ തുക കുടുംബത്തിന് നൽകുകയും ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ. മാത്യു എബ്രഹാം കാരയ്ക്കൽ അച്ചൻ, MGOCSM ഭദ്രാസന വൈസ് പ്രസിഡന്റ്‌ ഫാ.സ്റ്റീഫൻ വർഗീസ് അച്ചൻ, ജനറൽ സെക്രട്ടറി ലിജോ രാജു,ജോയിന്റ്.സെക്രട്ടറി ബ്ലെസി വർഗീസ്,ഡിസ്ട്രിക്ട് സെക്രട്ടറിമാരായ ഷിജോ ഈശോ, ബിബിൻ ബേബി,എബിൻ. വി കോശി അഞ്ജു എലിസബേത് യോഹന്നാൻ എന്നിവർ നേതൃത്വം നൽകി. News: Jomon George

ജനപ്രതിനിധികളെ ആദരിച്ചു കൊട്ടാരക്കര-പുനലൂർ ഭദ്രാസനം

പുനലൂർ: നഗരസഭ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിലെ ഇടവകാഗംങ്ങളായ 13 ജനപ്രതിനിധികളെയും, കൊട്ടാരക്കര നഗരസഭ ചെയർമാൻ കെ ഷാജു, പുനലൂർ നഗരസഭ ചെയർപേഴ്സണൺ നിമ്മി എബ്രഹാം എന്നിവരെയും ഭദ്രസന മെത്രാപ്പോലീത്ത അഭി ഡോ യുഹാനോൻ മാർ തേവേദോറോസ് മെത്രാപ്പോലീത്ത ഭദ്രാസന ആസ്ഥാനമായ പുനലൂർ ഗ്രീഗോറിയൻ അരമനയിൽ നടന്ന ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു. ഭദ്രാസന സെക്രട്ടറി ഫാ സി.ഡി രാജൻ നല്ലില്ല, ഫാ മാർക്കോസ് ജോർജ്, ഫാ സ്പെൻസർ കോശി എന്നിവർ പ്രസംഗിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടന്ന ചടങ്ങിൽ ഭദ്രാസന കൗൺസിൽ അംഗങ്ങൾ, സഭ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വൈദീകർ പങ്കെടുത്തു.

ചെറായി വലിയ പള്ളി പെരുന്നാൾ

ചെറായി സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ വലിയ പള്ളി പെരുന്നാൾ വികാരി റെവ ഫാ പ്രിൻസ് മാത്യു പെരുന്നാൾ കൊടി കയറ്റി. ജനുവരി 12-15വരെയാണ് പെരുന്നാൾ. News: Shibi Paul

ഇടവക പെരുന്നാളും കൺവെൻഷനും

പുനലൂർ ചെമ്മന്തൂർ സെൻറ് ജോൺസ് ഓർത്തോഡോക്സ് ദേവാലയത്തിൽ മാർ യൂഹാനോൻ മാംദാനായുടെ ഓർമ്മപ്പെരുന്നാളും 121 മത്  ഇടവക പെരുന്നാളും കൺവെൻഷനും 17 മുതൽ 21 വരെ ഞായറാഴ്ച രാവിലെ 7:15 ന് പ്രഭാത നമസ്കാരം 8:15 ന് വി. കുർബാന ഫാ ജോസഫ് മാത്യു ഇളമ്പൽ (ഇടവക വികാരി )കാർമികത്വത്തിൽ. വി. കുർബാനയ്ക്ക് ശേഷം കൊടിയേറ്റ്.ചൊവ്വാഴ്ച വൈകിട്ട് 6 ന് സന്ധ്യ നമസ്കാരം 6:30 ന് ഗാന ശുശ്രൂഷ,7:15 ന് ഫാ ജോൺ ജി വർഗീസ് കുളക്കട  വചന ശുശ്രൂഷയും 8:30 ന് സമർപ്പണ പ്രാർത്ഥനയും ബുധനാഴ്ച വൈകിട്ട് 6 ന് സന്ധ്യ  നമസ്കാരം,6:30 ന് ഗാനശുശ്രൂഷ,6:45 ന് ഫാ എബി എബ്രഹാം മൈലപ്ര വചന ശുശ്രൂഷയും. 8:30 ന് സമർപ്പണ പ്രാർത്ഥനയും വ്യാഴാഴ്ച 7 ന് പ്രഭാത നമസ്കാരം, 8 :15 ന് വി കുർബാന മുൻവികാരി റവ. ഫാ.…