തടാകം ആശ്രമ ചാപ്പലിന്റെ കൂദാശാ ശുശ്രൂഷകൾ

കോയമ്പത്തൂർ : ഭാഗ്യ സ്മരണാർഹനായ സക്കറിയാസ് മാർ തെയോഫിലോസ് പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന, തടാകം ആശ്രമ ചാപ്പലിന്റെ കൂദാശാ ശുശ്രൂഷകൾ, അഭിവന്ദ്യരായ ഗീവർഗീസ് മാർ കൂറിലോസ് (ബോംബെ ഭദ്രാസനം,Visiting Metropolitan of Thadagam Ashramam), ഡോ.യൂഹാനോൻ മാർ ദിയസ്കൊറോസ് (പരി.എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി,മദ്രാസ് ഭദ്രാസനം), ഡോ.ജോഷ്വ മാർ നിക്കോദിമോസ് ( നിലക്കൽ ഭദ്രാസനം) എന്നീ പിതാക്കൻമാരുടെ കാർമ്മികത്വത്തിൽ നിർവ്വഹിച്ചു.തുടർന്ന് ആശ്രമ സ്ഥാപകൻ, സഭാബന്ധു പക്കെൻ ഹാം വാൽഷ് ബിഷപ്പിന്റെ ഓർമ്മപ്പെരുന്നാളിന്റെ കൊടിയേറ്റ് കർമ്മം നടന്നു.

ഫാ.ഗീവർഗീസ് .പി. എബ്രഹാം ക്രിസ്തുശിഷ്യ ആശ്രമം ആചാര്യ

കോയമ്പത്തൂർ തടാകം ക്രിസ്തുശിഷ്യ ആശ്രമം ആചാര്യയായി ഡോ.സഖറിയാ മാർ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ വാത്സല്യ ശിഷ്യനും, മുൻ സെക്രട്ടറിയും, മലബാർ ഭദ്രാസന അംഗവുമായ ഫാ.ഗീവർഗീസ് .പി. എബ്രഹാം ( ജിജോ അച്ചൻ) നിയമിതനായി.

തട്ടിക്കൂട്ട് സമാധാനം മലങ്കര സഭ ആഗ്രഹിക്കുന്നില്ല

ഒരു തട്ടിക്കൂട്ട് സമാധാനം മലങ്കര സഭ ആഗ്രഹിക്കുന്നില്ല. ശാശ്വതമായ സമാധാനം ആണ് ഉണ്ടാവേണ്ടത്.

സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് പള്ളിയുടെ കാവൽ പരിശുദ്ധനും, ശെമ്മാശ്ശ൯മാരിൽ പ്രധാനിയും സഹദേ൯മാരിൽ മു൯പനും സഭയുടെ പ്രഥമരക്തസാക്ഷിയുമായ മാ൪ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2021ജനുവരി 3 മുതൽ 10 വരെ പൂ൪വാധികം ഭംഗിയായി നടത്തുന്നു, ഈ വര്‍ഷത്തെ പ്പെരുന്നാൾ ശുശ്രൂഷകൾക്ക് ഡൽഹി ഭദ്രാസനാധിപ൯ അഭി. ഡോ. യുഹാനോൻ മാ൪ ദിമെത്രിയോസ് മുഖ്യകാ൪മ്മികതൃം നി൪വഹിക്കുന്നതാണ്. പെരുന്നാള് ക്രമീകരണങ്ങൾക്ക് വികാരി റവ.ഫാ. തോമസ് വർഗീസ് (ജിജോ പുതുപ്പള്ളി) നേതൃത്വം നല്‍കുന്നു. ശനിയാഴ്ച്ച (09-01-2021)വൈകിട്ട് 6.00 മണിക്ക് ഡൽഹി ഭദ്രാസനത്തിന്റെ അഭി. ഡോ.യൂഹാനോൻ മാർ ദിമെത്രയോസ് തിരുമനസ്സിന്റെ പ്രധാന കാർമികത്വത്തിൽ ആയിരിക്കും സന്ധ്യാ പ്രാർത്ഥന നടത്തപ്പെടുക. സന്ധ്യാനമസ്കാരത്തിന് ശേഷം ധ്യാനപ്രസംഗംത്തിന് റവ. ഫാ. അജി കെ ചാക്കോ നേതൃത്വം നൽകും. അതേ തുടർന്ന് പ്രദിക്ഷണവും, ശ്ലൈഹീക വാഴ്‌വും നേർച്ചയും ഉണ്ടായിരിക്കുന്നതാണ്. 10-01-2021 (ഞായറാഴ്ച) രാവിലെ 7.30 -ന് പ്രഭാത…