നവീകരിച്ച ചാപ്പൽ കൂദാശയും ഓർമ്മപ്പെരുന്നാളും

പുണ്യഭൂമികൂദാശയുടെ നിറവിൽ കോയമ്പത്തൂർ തടാകം, ക്രിസ്തു ശിഷ്യ ആശ്രമ ചാപ്പൽ കൂദാശ ജാനുവരി 7,8 തീയതികളിൽ തടാകത്തിലെ തണൽമരചില്ലക്ക് കീഴിൽ പുതിയ ദേവാലയം പണി പൂർത്തിയായി, ജനുവരി ഏഴ് എട്ട് തീയതികളിൽ നടക്കുന്ന വി.കൂദാശ കർമ്മത്തിന് അഭിവന്ദ്യ പിതാക്കന്മാരായ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത, ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത, ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത എന്നി പിതാക്കന്മാർ കാർമികത്വം വഹിക്കും… മണ്ണിൻ്റെയും, മനുഷ്യൻ്റെയും മനസ്സറിഞ്ഞ ക്രിസ്തുവിൻറെ ശിഷ്യന്മാരായസഭാ ബന്ധു അഭി. പെക്ക്ൻ ഹാം വാൽഷ് തിരുമേനിയുടെയും, മിസ്സിസ് വാൽഷിന്റെയും മലങ്കര സഭയുടെ കാരുണ്യത്തിന്റെ ആൾരൂപവും ദൈവത്തിന്റെ ഉത്തമ സ്‌നേഹിതനുമായ അഭി. ഡോ. സഖറിയ മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെയുംമനോഹരമായ സമാധിസ്ഥലം കൂടിയാണ് ഇവിടെ പൂർത്തീകരിക്കപ്പെടുന്നത്

മാക്കാംകുന്ന്‌ കത്തീഡ്രൽ പെരുന്നാൾ

മാക്കാംകുന്ന്: സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ്‌ കത്തീഡ്രൽ പെരുന്നാൾ 7, 8 തീയതികളിൽ കുര്യാക്കോസ് മാർ ക്ളീമീസ്, യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്താമാരുടെ മുഖ്യ കാർമികത്വത്തിൽ നടക്കും.

സഭയെ ഉപദ്രവിക്കുന്ന ഗവൺമെൻ്റ്നടപടിയിൽ പ്രതിഷേധം

പാമ്പാടി: സുപ്രിംകോടതി വിധി നടപ്പിലാക്കാതെ പരാജയപ്പെട്ട കക്ഷിക്കുവേണ്ടി അപ്പീൽ കൊടുക്കുകയും വിധി നീട്ടാൻ ശ്രമിക്കുകയും ,സഭയെ അവഹേളിക്കുകയുംചെയ്യുന്ന ഗവൺമെൻ്റ് നടപടിയിൽ ഓർത്തഡോക്സ് സഭാ കോട്ടയംമെത്രാസനം പാമ്പാടി ദയറായിൽ കൂടീ പ്രതിഷേധിച്ചു. വൈദീകർ, സഭാ മാനേജിംങ്ങ് കമ്മറ്റി അംഗങ്ങൾ, കൗൺസിലംഗങ്ങൾ, ആദ്ധ്യാത്മീക സംഘടനാ ഭാരവാഹികൾ, മണർകാട്, തിരുവാർപ്പ്, നീലിമംഗലം, നാലുന്നാക്കൽ തുടങ്ങിയ പള്ളി ഭാരവാഹികൾ എന്നിവരടങ്ങുന്ന സമ്മേളനം സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് ഉത്ഘാടനം ചെയ്യ്തു.വെരി.റവ.കെ.വി.ജോസഫ് റമ്പാൻ അദ്ധ്യക്ഷ വഹിച്ചു.മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ ക്ഷണിച്ച് ചെന്ന മലബാർ മെത്രാസന സെക്രട്ടറിയായ വൈദീക നോട് സംഘാടകരുടെ നിർദ്ദേശപ്രകാരം ചോദ്യം ചോദിച്ചതിന് പൗരോഹിത്യത്തെയും സഭയെയും അവഹേളിക്കുകയും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ സഭ ചെയ്യ്തെന്ന് പ്രസ്താവിക്കുകയും ചെയ്യ്ത മുഖ്യമന്ത്രിയുടെ നടപടിയിൽ മെത്രാസന സെക്രട്ടറി ഫാ.പി.കെ.കുറിയാക്കോസ് പണ്ടാരക്കുന്നേൽ പ്രതിഷേധിക്കുകയും വൈദീക സെക്രട്ടറി ഫാ.ജോൺ ജോസഫ് ചാലാശ്ശേരിൽ പ്രതിഷേധ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.…

പിറവം വലിയ പള്ളിയിലെ ദനഹാ പെരുന്നാൾ

പിറവം വലിയ പള്ളിയിലെ വി. ദനഹാ പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവക മെത്രാപ്പോലീത്ത ഡോ.തോമസ് മാർ അത്താനാസിയോസ് തിരുമനസ്സ്കൊണ്ട് മുഖ്യ കാർമ്മികത്വം വഹിച്ചു.

ഫാ. ജേക്കബ് സക്കറിയ നിര്യാതനായി

. കൽക്കട്ട ഭദ്രാസനത്തിലെ സീനിയർ വൈദികനും, മുൻ സഭാ മാനേജിങ് കമ്മിറ്റി മെമ്പറും , ഭദ്രാസന വൈദിക സെക്രട്ടറിയും ഫാ. ജേക്കബ് സക്കറിയ ( പുതിയോട്ട്, തേരകത്ത്, പാണ്ടനാട്, ചെങ്ങന്നൂർ) നിര്യാതനായി. ഖരക്പൂർ, ജംഷ്ഡപൂർ, ദുർഗ്ഗാപ്പുർ, കൽക്കട്ട, ഭോപ്പാൽ, ഹത്തിതാൽ എന്നീ ഇടവകകളിൽ അജപാലന ശുശ്രൂഷ നിർവ്വഹിച്ചു.