ഷിനു ഷിബു നിര്യാതനായി

കൊട്ടാരക്കര – പുനലൂർ ഭദ്രാസനത്തിന്റെ ശുശ്രുഷക സംഘം മുൻ മീഡിയ കോർഡിനേറ്റർ ആയിരുന്ന ഷിനു ഷിബു ( 19 yrs ) നിര്യാതനായി പിന്നീട് പുനലൂർ പേപ്പർമിൽ സെന്റ്. ജോർജ് ഓർത്തഡോക്സ്‌ പള്ളിയിൽ നടത്തപ്പെടും.

ഓർമ്മപെരുനാളിനു കൊടിയേറി

കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ 1686-88 കാലഘട്ടത്തിൽ മലങ്കര സഭയെ നയിച്ച മലങ്കര മെത്രാപ്പോലീത്തയും മാർ തോമാ ശ്ളീഹായുടെ സിംഹാസനാരൂഢനും ആയ മൂന്നാം മാർത്തോമാ ബാവായുടെ 333 ആം ഓർമ്മപെരുനാളിനു ഇടവക വികാരി റവ. ഫാ. ഡോ. തമ്പി വർഗീസ് പെരുന്നാൾ കൊടിയേറ്റി തുടക്കം കുറിച്ചു ഇടവക സഹ വികാരിമാരായ റവ. ഫാ. റ്റിജോ തമ്പി, റവ. ഫാ. ജുബിൻ രാജ് എന്നിവർ സഹ കാർമികത്വം വഹിച്ചു. ഡീക്കൻ ജെറിൻ ജോൺസൻ, ഇടവക ട്രെസ്റ്റി ജി. തോമസ്, സെക്രട്ടറി സാബു പാപ്പച്ചൻ ഇടവക. മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സമീപം

ഓ.വി.ബി.എസിന്റെ ഉദ്ഘാടനം

അയിരൂര്‍ മതാപ്പാറ സെന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ ഓ.വി.ബി.എസിന്റെ ഉദ്ഘാടനം ബഹു. ഫിലിപ്പോസ് തരകന്‍ കോര്‍എപ്പിസ്കോപ്പാ നിര്‍വ്വഹിച്ചു. ബഹു. തോമസ് ജോണ്‍സണ്‍ കോര്‍എപ്പിസ്കോപ്പാ, വികാരി ഫാ. ഷൈജു കുര്യന്‍, ഹെഡ്മിസ്ട്രസ് ശ്രീമതി സാലി തോമസ് , ഇടവക ട്രസ്റ്റി ജോര്‍ജ്ജ് തോമസ് , സെക്രട്ടറി വി.പി. മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു..

ലൗലി ഹോം: കട്ടിള വെപ്പ് ചടങ്ങ്

ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ ലൗലി ഹോം…. കട്ടിള വെപ്പ് ചടങ്ങ് നടന്നു. ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാർ തിമോത്തിയോസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി

ആശാ മാത്യു നിര്യാതയായി

കുവൈറ്റ്‌ : കുവൈറ്റിൽ നിന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ പത്തനംതിട്ട സ്വദേശിനി നിര്യാതയായി. കൂടൽ നെടുമൺകാവ് താവളത്തിൽ കിഴക്കേതിൽ ബിജു ഡാനിയേലിൻറെ ഭാര്യ ആശാ മാത്യു (39) ആണ് നിര്യാതയായത്. കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകാംഗവും, കുവൈറ്റിലെ ഇബ്ൻസിന അൽ നഫീസി ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ സ്റ്റാഫ് നേഴ്സുമായിരുന്നു പരേത. മക്കൾ : ജോഹാൻ, റെബേക്ക സംസ്കാരം നാളെ (19-04-2021) ഉച്ചയ്ക്ക് രണ്ടുമണിക്ക് കൂടൽ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

ചുവന്നമണ്ണ് സെൻറ് ജോർജ് പള്ളി കൂദാശ

കൊച്ചി ഭദ്രാസനത്തിലെ പുനർനിർമ്മാണം പൂർത്തീകരിച്ച ചുവന്നമണ്ണ് സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഏപ്രിൽ 22 23 തീയതികളിൽ കൂദാശ നടക്കും.

കടമ്പനാട് പള്ളിയിൽ ഓർമ്മപ്പെരുന്നാൾ

മാർത്തോമയുടെ സിംഹാസനമതിൽ ഭാഗ്യമോടെ വാണു മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭക്ക് സുധീരമായ നേതൃത്വം നൽകിയ പരിശുദ്ധ മൂന്നാം മാർത്തോമായുടെ(കടമ്പനാട് വല്യപ്പൂപ്പൻ) മുന്നൂറ്റിമുപ്പത്തിമൂന്നാം ഓർമപ്പെരുന്നാൾ അദ്ദേഹം കബറടങ്ങിയിരിക്കുന്ന പുണ്യപുരാതന മാർത്തോമൻ തീർത്ഥാടന കേന്ദ്രമായ കടമ്പനാട് മാർത്തോമൻ കത്തീഡ്രലിൽ സമുചിതമായി ആഘോഷിക്കുന്നു. ഈ വർഷത്തെ പെരുന്നാൾ ശുശ്രുഷകൾക്ക് ഇടവക മെത്രാപോലിത്ത സക്കറിയാസ് മാർ അപ്രേം തിരുമനസുകൊണ്ട് മുഖ്യകാർമികത്വം വഹിക്കുന്നു.

സഭാ തര്‍ക്കത്തില്‍ നിയമനിര്‍മ്മാണം പാത്രിയര്‍ക്കീസ് വിഭാഗം ഹര്‍ജി തള്ളി

സഭാ തര്‍ക്കത്തില്‍ കോടതി വിധികള്‍ മറികടക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുവാന്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും, പ്രശ്‌ന പരിഹാരത്തിന് പ്രത്യേക ട്രിബ്യൂണല്‍നെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയ റിട്ട് ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളി. ഇത് കേസു കൊടുത്തവര്‍ക്ക് ഏറ്റ കനത്ത പ്രഹരമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്ത. വരിക്കോലി, കണ്യാട്ടുനിരപ്പ്, പെരുമ്പാവൂര്‍, കടമറ്റം, വട്ടായി മുതലായി, 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണം എന്ന് കോടതി വിധിച്ചിരിക്കുന്ന പള്ളികളില്‍പെട്ട പാത്രിയര്‍ക്കീസ് അനുഭാവികളായ 138 പേര്‍ ചേര്‍ന്നു നല്‍കിയ ഭീമഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കേന്ദ്ര, കേരള സര്‍ക്കാരുകളും, കേരളത്തിലെ പോലീസ് മേധാവിയും, പരിശുദ്ധ കാതോലിക്കാ ബാവായും ആയിരുന്നു പ്രതികള്‍. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ പോലും വിസമ്മിതിച്ചുകൊണ്ടാണ് കോടതിയുടെ രണ്ടംഗ ബഞ്ച് ഹര്‍ജി തള്ളിയത്.…

നവജ്യോതി മോംസ്‌ ഉദ്ഘാടനം

ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ നവജ്യോതി മോംസ് ചാരിറ്റബിൾ സൊസൈറ്റി യുടെ സ്ഥാപനവും തയ്യൽ പരിശീലന കേന്ദ്ര വും ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു