ഫാ. കെ. കെ വർഗീസ് നിര്യാതനായി

കുണ്ടറ: കോട്ടക്കുഴി സെന്റ് ജോർജ് ഓർത്തഡോൿസ്‌ ദൈവാലയ അംഗവും, കുണ്ടറ സെമിനാരി മാനേജറും ആയ റവ. ഫാ. കെ. കെ. വർഗ്ഗീസ്‌ (86) നിര്യാതനായി. ചീരാങ്കാവിൽ കടയിൽ കുടുംബാംഗമാ ണ്. കുണ്ടറ സെമിനാരി മാനേജർ ആയി സേവനം അനുഷ്‌ടിക്കുക ആയിരുന്നു..മലങ്കര ഓർത്തഡോൿസ്‌ സഭയുടെ വിവിധ ദൈവാലയങ്ങളിൽ അച്ചൻ ശുശ്രുഷ അനുഷ്ഠിച്ചിട്ടുണ്ട്.യാക്കാര സെന്റ് മേരിസ്‌, മുതുകുറുശ്ശി സെന്റ് ജോർജ്, കരിമ്പ സെന്റ് ജോൺസ്, പുതിയകാവ് സെന്റ് മേരിസ്, പത്തനാപുരം സെന്റ് ലാസർ, മങ്കുഴി സെന്റ് ജോർജ്, ചുനക്കര സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ്, പെരിനാട് സെന്റ് തോമസ്, തോനയ്ക്കാട് സെന്റ് ജോർജ്, പുത്തൂർ കാരിയ്കൽ സെന്റ് ജോർജ്, മാറനാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ്,തേവലപ്പുറം സെന്റ് ജോർജ്, കരിപ്പുറം സെന്റ് ഗ്രീഗോരിയസ്, കുണ്ടറ സെമിനാരി തുടങ്ങിയ ദൈവാലയങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്സംസ്കാരം പിന്നീട്..