മണ്ണത്തൂർ പള്ളി : അപ്പീൽ തള്ളി

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ, മണ്ണത്തൂര്‍ വലിയ പള്ളിയിൽ ഭരണം നടത്തുന്നതും ദൈനദിനപ്രവർത്തനങ്ങളും, മറ്റും നടത്തുന്നതും 1934 ഭരണഘടന പ്രകാരം തിരഞ്ഞെടുപ്പ് നടത്തുന്നതും ചോദ്യം ചെയ്തു വിഘടിത യാക്കോബായ വിഭാഗം കൊടുത്ത കേസ് ബഹു.ഹൈക്കോടതി തള്ളി കൊണ്ട് ഉത്തരവായി.

മുളന്തുരുത്തി പള്ളി താക്കോൽ കൈമാറണം

മാർത്തോമൻ പള്ളിയുടെ താക്കോൽ കൈമാറുന്നത് സംബന്ധിച്ചു പാത്രീയർക്കീസ് പക്ഷം ബഹു .ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെ സമർപ്പിച്ച മൂന്ന് ഹർജികളും പാത്രീയർക്കീസ് പക്ഷം ഉയർത്തിയ വാദങ്ങൾ എല്ലാം ബഹു കോടതി തള്ളിക്കളഞ്ഞുകൊണ്ടും , താക്കോൽ ഉടനടി മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭക്ക് കൈമാറുവാൻ ഉത്തരവായിരിക്കുന്നു . താക്കോൽ ഇത്രയും നാൾ കൈമാറാതെ ഇരുന്നതിനെയും ,ബഹു സുപ്രീം കോടതി 1958,1995, 2017 ലും പുറപ്പെടുവിച്ച വിധികൾക്ക് വിരുദ്ധമായി കഴിഞ്ഞ മാസത്തിൽ സുപ്രീം കോടതിയിൽ പുതിയ കേസുമായി ചെല്ലുകയും ഹർജി എടുത്ത അന്ന് തന്നെ ബാലിശ വാദങ്ങൾ എന്ന് ചൂണ്ടിക്കാണിക്കുകയും , ഈ വിധികൾ എല്ലാം മലങ്കര സഭയിലെ എല്ലാ പള്ളികൾക്കും ബാധകമാണെന്നു പറഞ്ഞു കൊണ്ട് പ്രസ്തുത ഹർജി തള്ളുകയും , അതിനുശേഷം ബഹു സുപ്രീം കോടതി നിരാകരിച്ച ഈ വാദങ്ങൾ വീണ്ടും കീഴ്‌കോടതിയിൽ ഉയർത്തികൊണ്ട് തുടരെ തുടരെ അനാവശ്യ…

ഫാ സി തോമസ് പണിക്കർ നിര്യാതനായി

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൊല്ലം മെത്രാസനത്തിലെ കുണ്ടറ ചെപ്പള്ളിൽ റവ ഫാ സി തോമസ് പണിക്കർ നിര്യാതനായി .ശവസംസ്‌കാരം പിന്നീട്‌ .