ആറൂർ_മേരിഗിരി ഓർത്തഡോൿസ്‌ പള്ളിയുടെ താക്കോൽ കൈമാറി

ആറൂർ_മേരിഗിരി ഓർത്തഡോൿസ്‌ പള്ളിയുടെ താക്കോൽ കൈമാറിമുവാറ്റുപുഴ :ആറൂർ മേരിഗിരി സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ സുറിയാനി പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും താക്കോൽ മുവാറ്റുപുഴ RDO എറണാകുളം ഒന്നാം ക്ലാസ് ജില്ലാ കോടതിയുടെ അന്തിമവിധിയെയും, 2017ജൂലൈ 3 സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തിൽ നിയമാനുസൃത വികാരി ബഹു. ഫാ. ഏലിയാസ്‌ ചെറുകാട്ട് അച്ചന് ഇന്ന് (07/08/2020, വെള്ളിയാഴ്ച )കൈമാറി.1998-മുതൽ മേരിഗിരി പള്ളിയുടെ വികാരിയാണ് ബഹു.ഏലിയാസ് ചെറുകാട്ട് അച്ചൻ, എന്നാൽ 2002-ഇൽ പുത്തൻകുരിശ് ആസ്ഥാനമായി യാക്കോബായ സഭ രൂപം കൊണ്ടപ്പോൾ ഇടവകയിലെ ഒരു വിഭാഗം ആളുകൾ ആ വിഭാഗത്തോടൊപ്പം നിൽക്കുകയും, ഒരു രാത്രി പള്ളിമുറിയിൽ ഉറങ്ങിക്കിടന്ന വികാരി ബഹു. ഏലിയാസ് ചെറുകാട്ടു അച്ചനെ രാത്രയിൽ വിളിച്ചുണർത്തി കമ്പിവടിക്കു തലക്കടിച്ചു അപായപ്പെടുത്താൻ ശ്രമിച്ചത് വഴി ഇടവകയിൽ വിഭാഗീയത ശക്തമായി തുടർന്ന് പള്ളി ബഹു RDO ഏറ്റെടുക്കുകയും ഇരു വിഭാഗത്തിനുമായി പ്രത്യേക ആരാധന സമയം…