യുവജനപ്രസ്ഥാനം തിരുവനന്തപുരം ഭദ്രാസനത്തിന് ഇത് അഭിമാന നിമിഷം

മലങ്കര ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി.തിരുവന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപോലിത്ത ബഹുമാനപ്പെട്ട സഹകരണം – ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന് തുകയുടെ ചെക്ക് കൈമാറി.