കൊടിമരകൂദാശയും പെരുന്നാള്‍ കൊടിയേറ്റും

നൈജീരിയ – ലാഗോസ് സെന്റ് . സ്റ്റീഫന്‍സ് ഇന്ത്യന്‍ ഒാര്‍ത്തഡോക്സ് പളളിയില്‍ വിശുദ്ധ സ്തേഫാനോസ് സഹദായുടെ ഒാര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് കൊടിമരകൂദാശയും പെരുന്നാള്‍ കൊടിയേറ്റും. 26/01/2020 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന കഴിഞ്ഞ് വികാരി ഗീവര്‍ഗ്ഗീസ് തമ്പാന്‍ അച്ചന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ടു. വിശുദ്ധ സ്തേഫാനോസ് സഹദായുടെ ഒാര്‍മ്മ പെരുന്നാള്‍ 2020 ജനുവരി 31, ഫെബ്രുവരി 01 , 02 തിയതികളിലായി ഭക്ത്യാദരപൂര്‍വം ആചരിക്കും.

പെരിയാമ്പ്ര പള്ളി സെമിത്തേരിയുടെ താക്കോൽ ഏറ്റുവാങ്ങി

കഴിഞ്ഞ 16 വർഷക്കാലമായി ഇടുക്കി RDO യുടെ കൈവശമിരുന്ന പെരിയാമ്പ്ര സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയുടെ താക്കോൽ, 26 ന് തൊടുപുഴ താലൂക്ക് ഓഫിസിൽ വച്ച് ബഹു. തഹസിൽദാരുടെ സാന്നിദ്ധ്യത്തിൽ മണക്കാട് വില്ലേജ് ഓഫീസറിൽ നിന്നും പള്ളി വികാരി ഫാ. എബ്രാഹം കാരാമേൽ ഏറ്റുവാങ്ങുന്നു

മാന്ദാമംഗലം പള്ളിപ്പെരുന്നാളിൽ ശ്ലൈഹിക വാഴ്‌വ്

തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനി മാന്ദാമംഗലം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിപ്പെരുന്നാളിൽ ശ്ലൈഹിക വാഴ്‌വ് നൽകുന്നു.