നിർധനരായ കുടുംബത്തിന് വിവാഹ ധനസഹായം

കറ്റാനം വലിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നിർധനരായ ഒരു കുടുംബത്തിന് വിവാഹ ധനസഹായം മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അല്കസിയോസ് മാർ യൗസേബിയോസ് ഇടവക വികാരിമാർക്ക് നൽകി നിർവ്വഹിച്ചു.

പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മ പെരുനാൾ

മലങ്കരയുടെ സൂര്യതേജസ്സ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ 14-ാമത് ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ച് നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപന്‍ അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി.കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, കൊല്ലം ഭദ്രാസനാധിപന്‍ അഭി.സഖറിയാ മാര്‍ അന്തോണിയോസ്, ബോംബേ ഭദ്രാസനാധിപന്‍ അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, കൊച്ചി ഭദ്രാസനാധിപന്‍ അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയോസ്, മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ്,തുമ്പമണ്‍ ഭദ്രാസനാധിപന്‍ ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ അഭി.യാക്കോബ് മാര്‍ ഏലിയാസ് ചെന്നൈ ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നീ പിതാക്കന്മാര്‍ വി.ബലിയില്‍ കാര്‍മികത്വം വഹിച്ചു.സഭയിലെ വന്ദ്യ വൈദികശ്രേഷ്ഠരും സന്ന്യസ ശ്രേഷ്ഠരും നാനാദേശങ്ങളില്‍നിന്നെത്തിയ ആയിരക്കണക്കിന് മലങ്കരസഭാമക്കളും പരിശുദ്ധ പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളില്‍ പങ്കുകൊണ്ട് അനുഗ്രഹം പ്രാപിച്ചു.

യുവജനപ്രസ്ഥാനം യു എ ഇ മേഖല പ്രവർത്തനോദ്ഘാടനം

മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു എ ഇ മേഖലയുടെ 2020ലെ പ്രവർത്തനോദ്ഘാടനം ജബൽ അലി സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് 24.01.2020 വെള്ളിയാഴ്ച വൈകിട്ട് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന പൊതു സമ്മേളത്തിൽ വച്ച് നടത്തപ്പെട്ടു, മുൻ സോണൽ പ്രസിഡന്റും ജബൽ അലി ഇടവക വികാരിയുമായിരിക്കുന്ന റവ.ഫാ അനീഷ് ഐസക്ക് മാത്യു അച്ചന്റെ പ്രാർത്ഥനയോടു കൂടിയ സമ്മേളനത്തിന് യൂണിറ്റ് സെക്രട്ടറി ശ്രീ.റ്റീജു സൈമൺ സ്വാഗതം അരുളി, ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ജനുവരി 26 ന് സൈനീക ഐക്യദാർഡ്യ ദിനമായി അചരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ധീര ജവാൻമാർക്ക് വേണ്ടി ഐക്യദാർഢ്യം അറിയിച്ച് ജബൽ അലി യുണിറ്റ് ടെസ്റ്റി ശ്രീ.റോബിൻ ബാബു പ്രതിജ്ഞ ചൊല്ലുകയും, എല്ലാവരും ഏറ്റുചൊല്ലുകയും ചെയ്തു,സോണൽ പ്രസിഡൻറ് ബഹു.ഫാ.സിബു തോമസ് അച്ചൻ അദ്ധ്യക്ഷപദം അലങ്കരിച്ചു, എൻ.കെ കുഞ്ഞ് മുഹമ്മദ് (ലോക…

ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് കൊടി ഉയർത്തി

ഊരമന ഗലീലാക്കുന്ന് സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് ഫാദർ ടി.പി. ഏലിയാസ് കൊടി ഉയർത്തി.