പരിശുദ്ധ സഭയുടെ 2020 – 21 ലെ ബജറ്റ്

പരിശുദ്ധ സഭയുടെ 2020 – 21 ലെ ബജറ്റ് തയ്യാറാക്കുന്നതിലേയ്ക്കായി മെത്രാസനങ്ങളുടെയും, ഷെഡ്യൂളുകളില്‍ ഉള്‍പ്പെട്ട എല്ലാ ആഫീസുകളുടെയും പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും ബജറ്റ് പരിശുദ്ധ ബാവാ തിരുമനസ്സിന്‍റെ 2019 ഡിസംബര്‍ മാസം 05-ാം തീയതിയിലെ No: MOSC/CMM/356/2019 കല്പനയില്‍ ആവശ്യപ്പെട്ടിരുന്ന പ്രകാരം 2020 ജനുവരി മാസം 15-ാം തീയതിക്കുള്ളില്‍ കാതോലിക്കേറ്റ് ആഫീസില്‍ ലഭ്യമാകത്തക്കവിധം തപാല്‍ വഴിയായോ ഇ മെയില്‍ വഴിയായോ ( catholicateoffice@mosc.in ) എത്തിച്ചു തരണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. കാതോലിക്കേറ്റ് ആഫീസ്ദേവലോകം, കോട്ടയംClick the link for Kalpanahttp://mosc.in/wp-content/uploads/2020/01/Kalpana-budget.pdf

ഭദ്രാസന രൂപീകരണ വാർഷിക പ്രവേശനവും പൊതു സമ്മേളനവും 19 ന്‌

കൊട്ടാരക്കര -പുനലൂർ ഭദ്രാസന രൂപീകരണത്തിന്റെ 10 -മത് വർഷ പ്രവേശനവും പൊതു സമ്മേളനവും 19 ന്‌ ഞായറാഴ്ച വൈകിട്ട് 5:30 ന്‌ കൊട്ടാരക്കര മലങ്കര ഓർത്തോഡോക്സ് ക്രിസ്ത്യൻ സെന്റർ കൺവെൻഷൻ പന്തലിൽ വെച്ച് ഭദ്രാസന മെത്രാപോലിത്ത ഡോ യൂഹാനോൻ മാർ തേവോദോറോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ഓർത്തഡോക്സ്‌ സഭ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമേനി ഉത്‌ഘാടനം നിർവഹിക്കുംപത്താം വർഷ പ്രവേശനം കാരുണ്യ വർഷമായി ജാതി മത ഭേദമന്യേ നിരാലംബരായ 10 പേർക്ക് 5 ലക്ഷം രൂപ നിർമ്മാണ ചിലവിൽ ഭവന പദ്ധതി, പ്രതിമാസം 1000 രൂപ നിരക്കിൽ വിധവ പെൻഷൻ, ചികിത്സ സഹായം, തയ്യൽ മെഷീൻ വിതരണം മുതലായ പദ്ധതികൾ നടക്കുകയാണ്വൈകിട്ട് സന്ധ്യ നമസ്കാരം 6 ന്‌ ഗാനശുശ്രൂഷ 6:30 ന്‌ ഭദ്രാസന സെക്രട്ടറി ഫാ സി ഡി രാജൻ നല്ലില സ്വാഗതവും…

ചെറായി ദൈവമാതാവിന്റെ പെരുന്നാളിന് കൊടി ഉയർത്തി

ചെറായി സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ വലിയ പള്ളിയിൽ വി. ദൈവമാതാവിന്റെ പെരുന്നാളിന് വികാരി ഫാ.റ്റുബി ഇടമറുക് കൊടി ഉയർത്തുന്നു നാൽപ്പത്തിയഞ്ച് വർഷത്തിന് ശേഷം ഓർത്തഡോൿസ്‌ സഭയുടെ പുരോഹിതൻ പെരുന്നാൾ കൊടി ഉയർത്തി.