കറ്റാനം വലിയ പള്ളി പെരുന്നാൾ കൊടിയേറ്റ്

കറ്റാനം വലിയ പള്ളിയുടെ കാവൽ പിതാവായിരിക്കുന്ന പരി. സ്തേഫാനോസ് സഹദായുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ചുള്ള പെരുന്നാൾ കൊടിയേറ്റ് .

കുടശ്ശനാട്‌ സെന്റ്‌ സ്റ്റീഫൻസ്‌ കത്തീഡ്രലിൽ പെരുന്നാളിനു കൊടിയേറി

കുടശ്ശനാട്‌ സെന്റ്‌ സ്റ്റീഫൻസ്‌ കത്തീഡ്രലിൽ പരി. സ്തേഫാനോസ്‌ സഹദായുടെ 342-മത്‌ഓർമ്മ പെരുന്നാളിനു ഇന്നു കൊടിയേറി. 2020 ജനുവരി 12 മുതൽ 22 വരെ ആണു പെരുന്നാൾ നടക്കുന്നത്‌ 21,22 തീയതികളിൽ അഭി. ഡോ. യാക്കോബ്‌ മാർ ഐറേനിയസ്‌ (കൊച്ചി), ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്‌ (തിരുവന്തപുരം) മെത്രാപോലീത്തന്മാർ പെരുന്നളിനു മുഖ്യ കാർമ്മികത്വം വഹിക്കും. വിവിധ ദിവസങ്ങളിലായി ഡയാലിസിസ്‌ കിറ്റ്‌ വിതരണം, ഗുഡ്‌ സമരിറ്റൻ എൻഡോവ്‌മന്റ്‌ വിതരണം, പ്രവാസി സംഗമം, യുവജന പ്രസ്ഥാനം സീനിയർ ഫോറം സമ്മേളനം, സെന്റ്‌. സ്റ്റീഫൻസ്‌ അവാർഡ്‌ ദാനം, യുവദീപ്തി പുരസ്ക്കാര സമർപ്പണം, യുവദീപ്തി സപ്ലിമന്റ്‌ പ്രകാശനം, വി. മൂന്നിന്മേൽ കുർബ്ബാന, വി. അഞ്ചിന്മേൽ കുർബ്ബാന, ഭക്തി നിർഭരമായ റാസ, ചെമ്പെടുപ്പ്, നേർച്ച വിളമ്പ്, സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്‌വ്, വാദ്യമേള പ്രകടനം, കരിമരുന്ന് കലാപ്രകടനം, ആകാശ ദീപകാഴ്ച എന്നിവ നടക്കും.

ഓർഡിനൻസ്: രൂക്ഷമായി വിമര്‍ശിച്ചു മലങ്കര ഓർത്തഡോക്സ് സഭ

മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് ഓർഡിനൻസ് ഇറക്കിയ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത. ഓർഡിനൻസ് ഇറക്കുക വഴി സഭകൾക്കിടയിലെ ഭിന്നിപ്പ് നിലനിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഓർത്തഡോക്സ് – യാക്കോബായ തർക്കത്തിൽ സുപ്രീം കോടതി മാനിക്കാനുള്ള ഉത്തരവാദിത്തമാണ് സംസ്ഥാനസർക്കാർ കാണിക്കേണ്ടിയിരുന്നത്. “ജുഡീഷ്യറിയെ ആദരിക്കുക എന്നതാണ് ജനാധിപത്യ സംവിധാനത്തിൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം . അത് ആദരിക്കാനുള്ള സന്നദ്ധത സർക്കാർ ഇതുവരെ കാണിച്ചിട്ടില്ല. ജുഡീഷ്യറിയെ മാനിച്ചിരുന്നെങ്കിൽ കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുമായിരുന്നു. അങ്ങിനെ വിഘടിച്ചു നിൽക്കുന്ന രണ്ടു വിഭാഗങ്ങൾ തമ്മിൽ ഒന്നിച്ചു വരുവാനുള്ള സാഹചര്യവും അതുവഴി സാധിക്കുമായിരുന്നു. അതിനു പകരം വിഘടിച്ചു നിൽക്കുന്നവരെ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചു ഈ ഭിന്നത നിലനിർത്താനും ഒരുപക്ഷെ അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നു സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും…

മാർ യൂഹാനോൻ മാംദാനയുടെ ഓർമ്മ പെരുന്നാളും കൺവെൻഷനും

പുനലൂർ ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തോഡോക്സ് ഇടവകയിൽ മാർ യൂഹാനോൻ മാംദാനയുടെ ഓർമ്മ പെരുന്നാളും 120 ആമത് ഇടവക പെരുന്നാളും കൺവെൻഷനും ജനുവരി 12 മുതൽ 21 വരെ . ഇന്ന് വി. കുർബാനയ്ക്കു ശേഷം വികാരി ഫാ ജോസഫ് മാത്യു ഇളമ്പൽ പെരുന്നാളിന് കൊടിയേറ്റി.വ്യാഴാഴ്ച വൈകിട്ട് 6 ന് സന്ധ്യ നമസ്കാരം 6:30 ന് ഗാനശുശ്രൂഷ, 7:15 ന് വചന ശുശ്രൂഷ റവ ഫാ സജി അമയിൽ (അഖില മലങ്കര വൈദീക സംഘം സെക്രട്ടറി ).വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ധ്യാനം, നയിക്കുന്നത് റവ ഫാ. ജോൺസൻ മുളമൂട്ടിൽ (ഭദ്രാസന ആഭ്യന്തര മിഷൻ ഡയറക്ടർ )തുടർന്ന് മധ്യസ്ഥ പ്രാർത്ഥന.വൈകിട്ട് 6 ന് സന്ധ്യ നമസ്കാരം, 6:45 ന് ഗാനശുശ്രൂഷ, 7:15 ന് വചന ശുശ്രൂഷ റവ ഫാ സോളു കെ രാജു(കൊല്ലം ഭദ്രാസന സെക്രട്ടറി ). 8:30ന്…

പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

നൃൂഡൽഹി : ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും, ശെമ്മാശ്ശന്മാരിൽ പ്രധാനിയും, സഹദേന്മാരിൽ മു൯പനും, പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2020: ഡോ. എബ്രഹാം മാ൪ സെറാഫീം മെത്രാപ്പോലീത്താ.

ഉത്തമപ്രവൃത്തിയിലൂടെ മാതൃകയുള്ള തലമുറയെ സൃഷ്ടിക്കാം

ഒരു വ്യക്തിയുടെ വ്യക്തിത്യവികസനത്തിനും ശോഭയുള്ള ഭാവിക്കും ഉത്തമ പ്രവൃത്തിയിലൂടെ മാത്യകകൾ സൃഷ്ഠിക്കണമെന്ന് person to person executive director ഡോ സാംസൺ ഗാന്ധി ആഹ്വാനം ചെയ്തു . ഈശ്വര ചൈതന്യം നഷ്ടപെടുത്താത്ത നല്ല ബാല്യവും കൗമാരവും യൗവനവും കാത്തു സൂക്ഷിച്ചു ഇഴടുപ്പമുളള കുടുംബബന്ധങ്ങൾ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ഒരുക്കിയ PATHFINDER 2020 എന്ന മാർഗനിർദേശ പരിശീലന പരിപാടിക്ക് നേതൃത്യം നൽകി സംസാരിക്കുകയായിരുന്നു ഡോ സാംസൺ ഗാന്ധി. മൂന്ന് ദിവസമായി നടന്ന പരിശീലന പരിപാടിയിൽ 10-15 വയസ്, 16-25 വയസ് വരെ പ്രായ പരിധിയുള്ളവർക് പ്രേത്യക പരിശീലനപരിപാടികൾ നടന്നു. മാതാപിതാക്കൾ കുഞ്ഞുങ്ങളുമായി ദൃഢ ബന്ധം സ്ഥാപിക്കുവാനും അവരെ ധാർമികതയും മൂല്യബോധവും ഉള്ളവരായി വളര്ത്തുവാനും, സ്നേഹസംഭാഷണത്തിലൂടെ അവരെ നേർദിശയിൽ നയിക്കുവാനുള്ള പരിശീലനപരിപാടികൾ ആണ് നടത്തപ്പെട്ടത്. Person to person എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ…

ജ്വാല2020: കലാകിരീടം കുന്നംകുളത്തിന്

കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ നടത്തപ്പെട്ട ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കലാ മത്സരത്തിൽ (ജ്വാല2020) കുന്നംകുളം ഭദ്രാസനത്തിന് കിരീടം. ഒന്നാം സ്ഥാനം : കുന്നംകുളംരണ്ടാം സ്ഥാനം : ചെങ്ങന്നൂർ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര കലാമേളകുന്നംകുളം ഭദ്രാസനത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ് കൊട്ടരക്കര: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര കലാമേളയിൽകുന്നംകുളം ഭദ്രാസനത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്. ചെങ്ങന്നൂർ, മാവേലിക്കര എന്നീ ഭദ്രാസനങ്ങൾ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥതമാക്കി. കലാമേളയുടെ ഉദ്ഘാടനം ഏഷ്യാനെറ്റ് വൈസ് ചെയർമാൻ ബൈജു ജി. മേലില നിർവ്വഹിച്ചു. പ്രസിഡന്റ് അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. സി. ഡി. രാജൻ, ഒ.സി.വൈ.എം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. വർഗീസ് ടി. വർഗീസ്, ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ്, ട്രഷറാർ ജോജി…