“മേഘ സന്നിഭമായ സലാല ” പുസ്തകത്തിന്റെ പ്രകാശനം

ഇൻഡോർ സെന്റ് മേരി’സ് ഓർത്തോഡോക്സ് വലിയപള്ളി യുടെ വികാരി ആയിരിക്കുന്ന ഫാ. ജോസ് ചെമ്മണിന്റെ “മേഘ സന്നിഭമായ സലാല ” എന്ന പുസ്തകത്തിന്റെ പ്രകാശനം സലാലയിൽ വെച്ചു നടന്നു. ഗീവർഗീസ് മാർ യൂലിയോസ്‌ നിർവഹിച്ചു.

പുനലൂർ സെന്റർ ഓർത്തഡോക്സ് കൺവൻഷന് തുടക്കമായി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പുനലൂർ സെന്റർ ഓർത്തഡോക്സ് കൺവൻഷൻ 2020 പുനലൂർ തൊളിക്കോട് ഗ്രിഗോറിയൻ അരമനയിൽ കൊട്ടാരക്കര-പുനലൂർ ഭദ്രാസന സെക്രട്ടറി റവ ഫാ സി.ഡി രാജൻ നല്ലില ഉദ്ഘാടനം ചെയ്തു. കൺവൻഷൻ വൈസ് പ്രസിഡന്റ്‌ ഫാ സാജൻ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഫാ ജോൺസൻ ഡാനിയേൽ സ്വാഗതം ആശംസിച്ചു. അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ അഭി: ഡോ സക്കറിയാസ് മാർ അപ്രേം മെത്രാപോലിത്ത വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ജോയിന്റ് കൺവീനർ പി.ഓ മാത്യു കൃതജ്ഞത അറിയിച്ചു. ഭദ്രാസന കൗൺസിൽ അംഗം ഫാ മാർക്കോസ് ജോർജ് മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.