മാക്കാംകുന്ന് കത്തീഡ്രൽ കൂദാശ ദീപശിഖാ പ്രയാണം

പത്തനംതിട്ട: മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ കൂദാശയോട് അനുബന്ധിച്ചുള്ള ദീപശിഖാ പ്രയാണം ചന്ദനപ്പള്ളി സെന്റ് ജോർജ് വലിയപള്ളിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

കലണ്ടർ പ്രകാശനം ചെയ്തു

കണ്ടനാട് വെസ്റ്റ് ഭദ്രസനത്തിലെ ഓണക്കൂർ സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ വലിയപള്ളി യുവജനപ്രസ്ഥാനം ഇറക്കിയ കലണ്ടർ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്താ അലക്സിയോസ് മാർ യൗസേബിയോസ് പ്രകാശനം ചെയ്തു . News: Nisha John

പരിശുദ്ധ മാ൪ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

നൃൂഡൽഹി : ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും, ശെമ്മാശ്ശന്മാരിൽ പ്രധാനിയും, സഹദേന്മാരിൽ മു൯പനും, പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2020 ജനുവരി 05 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പെരുന്നാൾ ശുശ്രൂഷകൾക്ക് ബാംഗ്ലൂര്‍ ഭദ്രാസനാധിപ൯ അഭി. ഡോ. എബ്രഹാം മാ൪ സെറാഫീം മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കുന്നതാണ്. പെരുന്നാൾ ശുശ്രൂഷാ ക്രമീകരണം 05-01-2020 ഞായറാഴ്ച 7. 30AM പ്രഭാത നമസ്കാരം, വി. കു൪ബാനയെ തുട൪ന്ന് ഇടവക വികാരി റവ. ഫാ. ഉമ്മന്‍ മാതൃു പെരുന്നാൾ കൊടിയേറ്റി. 06-01-2020 തിങ്കൾ 6. 30 PM സന്ധ്യാ നമസ്കാരം, 07-01-2020 ചൊവ്വാ. 6. 30 PM സന്ധ്യാനമസ്കാരം വി. കു൪ബാന(റവ. ഫാ. സജി എബ്രഹാം , വികാരി സെന്റ് തോമസ് ഒാ൪ത്തഡോക്സ് ച൪ച്ച്, സരിത…

ക്രിസ്തുമസ്‌-പുതുവൽസരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക ക്രിസ്തുമസ്‌-പുതുവത്സരാഘോഷപരിപാടികൾ സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കത്താ ഭദ്രാസനാധിപനും, ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ജോസഫ്‌ മാർ ദിവന്ന്യാസിയോസ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊട്ടാരക്കര-പുനലുർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറോസ്‌ മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി. മഹാഇടവക വികാരി ഫാ. ജിജു ജോർജ്ജ്‌ സ്വാഗതവും, സെക്രട്ടറി ജിജി ജോൺ നന്ദിയും പ്രകാശിപ്പിച്ചു. മർത്ത-മറിയം സീനിയർ അംഗം മറിയാമ്മ തോമസിന്റെ വേദവായനയോടുകൂടി ആരംഭിച്ച യോഗത്തിൽ മുൻ വികാരി ഫാ. ജേക്കബ്‌ തോമസ്‌, സഹവികാരി ഫാ. ലിജു പൊന്നച്ചൻ, ഇടവക ട്രഷറാർ മോണിഷ്‌ ജോർജ്ജ്‌, ഭദ്രാസന കൗൺസിലംഗം എബ്രാഹാം അലക്സ്‌, ഭദ്രാസന മിഷൻ കോർഡിനേറ്റർ ഷാജി എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു. മലങ്ക ര ഓർത്തഡോക്സ്‌ സഭയുടെ വിശ്വാസ പഠന പരിശീലന പദ്ധതിയായ ദിവ്യബോധനത്തിന്റെ ദ്വിവത്സര പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ്‌ കോഴ്സ്‌ (പി.ഓ.സി.ഈ.) പാസായ…