എം.ജി.ഓ.സി.എസ്.എം കലണ്ടറിന്റെ പ്രകാശനകർമ്മം

മാവേലിക്കര മെത്രാസന എം.ജി.ഓ.സി.എസ്.എം പുറത്തിറക്കിയ 2020 വർഷത്തെ കലണ്ടറിന്റെ പ്രകാശനകർമ്മം മെത്രാസന സഹായ മെത്രാപ്പോലീത്താ അഭി.അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ നിർവഹിക്കുന്നു. എം.ജി.ഓ.സി.എസ്.എം മെത്രാസന വൈസ് പ്രസിഡന്റ് ഫാ.തോമസ് മാത്യു കൊറ്റംപള്ളി, എം.ജി.ഓ.സി.എസ്.എം ഭക്ഷിണ മേഖല പ്രസിഡന്റ് ഫാ.ജോബ് റ്റി. ഫിലിപ്പ്,എം.ജി.ഓ.സി.എസ്.എം മെത്രാസന സെക്രട്ടറി നിഖിത് കെ.സക്കറിയ എന്നിവർ സമീപം.

സ്നേഹഭവന്‍ ഓര്‍ത്തഡോക്സ് ഗൈഡന്‍സ് സെന്റർ

പുതുതായി നിര്‍മ്മാണം പുരോഗമിക്കുന്ന വെല്ലൂര്‍-കണികാപുരം സി.എം.സി. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയോട് ചേര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ ആരംഭിക്കുന്ന “സ്നേഹഭവന്‍ ഓര്‍ത്തഡോക്സ് ഗൈഡന്‍സ് സെന്റർ” നിർമ്മിക്കുന്നു. News: Nisha John

ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ പുതു വർഷ ദിനത്തിൽ വികാരി ഫാ.മാത്യൂസ് കെ.ബർസൗമ, സഹവികാരി ഫാ.തോമസ് ചാണ്ടി എന്നീ വൈദീകർ കുരുന്നുകൾക്ക് ആയുസ്സും ആരോഗ്യവും നന്മയും നേർന്നു കൊണ്ട് കുരുന്നുകളെ എഴുത്തിനിരുത്തി.മധുര പലഹാരം വിതരണം ചെയ്തു. കാര്യപരിപാടികൾക്ക് കൈസ്ഥാനി പി.പി.പൗലോസ്, സെക്രട്ടറി എൻ.ഐ.കുരിയാക്കോസ് മറ്റു ഭരണസമിതി അംഗങ്ങളും നേതൃത്വം നൽകി.