ചോരക്കുഴി സെന്റ് സ്റ്റീഫൻസ് പള്ളിയിൽ പോലീസ് സംരക്ഷണം

മലങ്കര സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ കൂത്താട്ടുകുളം, ചോരക്കുഴി സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഓർത്തഡോക്സ് സഭാ വികാരിക്കും, വിശ്വാസികൾക്കും പൂർണ്ണമായി പോലീസ് സംരക്ഷണം ഏർപ്പെടുത്തി ബഹു.കേരളാ ഹൈക്കോടതി ഉത്തരവായി. 

യുവജന പ്രസ്ഥാനം യു. എ. ഇ. മേഖല പ്രവർത്തന ഉദ്‌ഘാടനം

ദുബായ് : ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു. എ. ഇ. മേഖലയുടെ 2020 വർഷത്തെ പ്രവർത്തന ഉദ്‌ഘാടനം ജനുവരി 24 വെള്ളി വൈകിട്ട് ജബൽ അലി സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ നടന്നു. യു. എ. ഇ. മേഖലാ പ്രസിഡന്റ്‌ ഫാ. സിബു തോമസ്, അദ്ധ്യക്ഷത വഹിച്ചു. ലോക കേരള സഭ അംഗം എൻ. കെ. കുഞ്ഞുമുഹമ്മദ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. യു. എ. ഇ. മേഖലാ സെക്രട്ടറി ആന്റോ എബ്രഹാം 2020 വർഷത്തെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. സുനിൽ സി. ബേബി, ബിജു തങ്കച്ചൻ, റിനു തോമസ്, ബിനു എം. വർഗ്ഗീസ്, അഡ്വ. ജിനോ എം. കുര്യൻ, കുര്യൻ വർഗ്ഗീസ്, റോബിൻ ബാബു എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ഭാരതത്തിന്റെ സൈനീകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൈനീക ഐക്യദാർഢ്യ പ്രതിജ്ഞയും ചെയ്തു. ഫാ. അനീഷ് ഐസക് മാത്യു, റ്റീജു…

കൊടിമരകൂദാശയും പെരുന്നാള്‍ കൊടിയേറ്റും

നൈജീരിയ – ലാഗോസ് സെന്റ് . സ്റ്റീഫന്‍സ് ഇന്ത്യന്‍ ഒാര്‍ത്തഡോക്സ് പളളിയില്‍ വിശുദ്ധ സ്തേഫാനോസ് സഹദായുടെ ഒാര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് കൊടിമരകൂദാശയും പെരുന്നാള്‍ കൊടിയേറ്റും. 26/01/2020 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന കഴിഞ്ഞ് വികാരി ഗീവര്‍ഗ്ഗീസ് തമ്പാന്‍ അച്ചന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ടു. വിശുദ്ധ സ്തേഫാനോസ് സഹദായുടെ ഒാര്‍മ്മ പെരുന്നാള്‍ 2020 ജനുവരി 31, ഫെബ്രുവരി 01 , 02 തിയതികളിലായി ഭക്ത്യാദരപൂര്‍വം ആചരിക്കും.

പെരിയാമ്പ്ര പള്ളി സെമിത്തേരിയുടെ താക്കോൽ ഏറ്റുവാങ്ങി

കഴിഞ്ഞ 16 വർഷക്കാലമായി ഇടുക്കി RDO യുടെ കൈവശമിരുന്ന പെരിയാമ്പ്ര സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയുടെ താക്കോൽ, 26 ന് തൊടുപുഴ താലൂക്ക് ഓഫിസിൽ വച്ച് ബഹു. തഹസിൽദാരുടെ സാന്നിദ്ധ്യത്തിൽ മണക്കാട് വില്ലേജ് ഓഫീസറിൽ നിന്നും പള്ളി വികാരി ഫാ. എബ്രാഹം കാരാമേൽ ഏറ്റുവാങ്ങുന്നു

മാന്ദാമംഗലം പള്ളിപ്പെരുന്നാളിൽ ശ്ലൈഹിക വാഴ്‌വ്

തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനി മാന്ദാമംഗലം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിപ്പെരുന്നാളിൽ ശ്ലൈഹിക വാഴ്‌വ് നൽകുന്നു.

നിർധനരായ കുടുംബത്തിന് വിവാഹ ധനസഹായം

കറ്റാനം വലിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നിർധനരായ ഒരു കുടുംബത്തിന് വിവാഹ ധനസഹായം മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അല്കസിയോസ് മാർ യൗസേബിയോസ് ഇടവക വികാരിമാർക്ക് നൽകി നിർവ്വഹിച്ചു.

പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മ പെരുനാൾ

മലങ്കരയുടെ സൂര്യതേജസ്സ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ 14-ാമത് ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ച് നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപന്‍ അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി.കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, കൊല്ലം ഭദ്രാസനാധിപന്‍ അഭി.സഖറിയാ മാര്‍ അന്തോണിയോസ്, ബോംബേ ഭദ്രാസനാധിപന്‍ അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, കൊച്ചി ഭദ്രാസനാധിപന്‍ അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയോസ്, മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ്,തുമ്പമണ്‍ ഭദ്രാസനാധിപന്‍ ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ അഭി.യാക്കോബ് മാര്‍ ഏലിയാസ് ചെന്നൈ ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നീ പിതാക്കന്മാര്‍ വി.ബലിയില്‍ കാര്‍മികത്വം വഹിച്ചു.സഭയിലെ വന്ദ്യ വൈദികശ്രേഷ്ഠരും സന്ന്യസ ശ്രേഷ്ഠരും നാനാദേശങ്ങളില്‍നിന്നെത്തിയ ആയിരക്കണക്കിന് മലങ്കരസഭാമക്കളും പരിശുദ്ധ പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളില്‍ പങ്കുകൊണ്ട് അനുഗ്രഹം പ്രാപിച്ചു.