ബാലസമാജം വാർഷിക സമ്മേളനം 12 ന്

അഖില മലങ്കര ബാലസമാജത്തിന്റെ 2020 വർഷത്തെ വാർഷിക സമ്മേളനം ഡിസംബർ 12 ശനിയാഴ്ച നടത്തുന്നു. പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ഡോ: ജോഷ്വാ മാർ നിക്കോദിമോസ് തിരുമേനി വി കുർബ്ബാന അർപ്പിക്കുന്നതും രാവിലെ 6:30 ന് പ്രഭാത നമസ്കാരം ആരംഭിക്കുന്നതുമാണ്. തുടർന്ന് 9:30 ന് ആരംഭിക്കുന്ന പൊതു സമ്മേളനത്തിൽ അഭിവന്ദ്യ ഡോ ജോഷ്വ മാർ നിക്കോദിമോസ്‌ തിരുമേനി അധ്യക്ഷം വഹിക്കുന്നതുംതുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ളീമിസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തുന്നതുമാണ്വിദ്യാർത്ഥികളോടൊപ്പം അധ്യാപകർക്കും മാതാപിതാക്കൾക്കും ഓൺലൈനായി ഈ പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ്.

കോതമംഗലം ചെറിയ പളളി ജനുവരി എട്ടിനകം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കോതമംഗലം മാർത്തോമൻ ചെറിയ പളളി ജനുവരി എട്ടിനകം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്.സംസ്ഥാന സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ സിആർപിഎഫിനെ ഉപയോ​ഗിച്ച് കേന്ദ്രസർക്കാർ പള്ളി ഏറ്റെടുക്കണം. ഇക്കാര്യം അഡീഷണൽ സോളിസിറ്റർ ജനറൽ സിആർപിഎഫിനെ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

മലങ്കര വർഗീസിന് സ്മരണാഞ്ജലി

2020 ഡിസംബർ 5-മലങ്കര വർഗീസ് 18ാം ചരമവാർഷികം .ജീവനും ജീവിതവും മലങ്കരയ്ക്കായി പ്രാണാർപ്പണം ചെയ്ത മലങ്കരയുടെ ധീരപുത്രന്സ്മരണാഞ്ജലി….

താബോർ നാദം 2020 സ്മരണികയുടെ പ്രകാശനകർമ്മം

പത്തനാപുരം മൗണ്ട് താബോർ ദയറായിൽ കബറടങ്ങിയിരിക്കുന്ന അഭിവന്ദ്യ പിതാക്കന്മാരുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച പത്തനാപുരം മാർ ദിവന്നാസ്യോസ് യുവജന പ്രസ്ഥാനം പ്രസിദ്ധീകരിക്കുന്ന താബോർ നാദം 2020 സ്മരണികയുടെ പ്രകാശനകർമ്മം അഭിവന്ദ്യ ഡോ യാക്കോബ് മാർ ഐറേനിയോസ് മെത്രാപോലിത്ത നിർവഹിച്ചു.

ഫാ.ഡോ.ബിജേഷ് ഫിലിപ്പ് സോപാന അക്കാദമി ഡയറക്ടർ

സോപാന അക്കാദമി അസോസിയേറ്റ് ഡയറക്ടറായി ഫാ. ഡോ. ബിജേഷ് ഫിലിപ്പിനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ നിയമച്ചു. നാഗ്പൂര്‍ വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പല്‍ ആണ്. ക്രിസ്ത്യൻ ഫെയ്ത് & ഗ്ലോബൽ പീസ് (Christian Faith & Global Peace), സെന്റ് ബേസിൽ ദി ഗ്രേറ്റ് & ദി ഗ്ലോബലൈസ്ഡ് ഇന്ത്യ (St. Basil the Great and the Globalised India) ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

കൈപ്പട്ടൂർ മഹാ ഇടവക വലിയ പെരുന്നാൾ

കൈപ്പട്ടൂർ മഹാ ഇടവക വലിയ പെരുന്നാൾ ഡിസംബർ 8, 9 ( വൃശ്ചികം 23,24) തീയതികളിൽ ആചരിക്കുന്നു മണ്മറഞ്ഞുപോയ പിതാക്കന്മാരുടെ പ്രാർത്ഥനയാലും അപേക്ഷകളാലും മാരക വസൂരി രോഗത്തിന്റെ പിടിയിൽ നിന്നും ഒരു നാടിനെ രക്ഷിച്ച വി. ഗീവർഗീസ് സഹദായുടെ മദ്ധ്യസ്ഥതയിലുള്ള ചരിത്രപ്രസിദ്ധമായ കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ വലിയ പെരുന്നാൾ ഡിസംബർ 8, 9 ചൊവ്വ-ബുധൻ ( വൃശ്ചികം 23, 24) തീയതികളിൽ ഭക്തിനിർഭരമായി നടത്തപ്പെടുന്നു. വലിയ പെരുന്നാളിന് പ്രാരംഭം കുറിച്ചുകൊണ്ട് നവംബർ 29 ഞായറാഴ്ച വി. കുർബാനയ്ക്കും, പൂർവികരുടെ കല്ലറകളിലെ ധൂപപ്രാർത്ഥനയ്ക്കും ശേഷം മഹാ ഇടവക വലിയ പെരുന്നാളിന് കൊടിയേറുന്നു.

ക്യാൻസർ കെയർ സെൻററിൻറെ വാർഷികവും സൂപ്പർസ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ ഉദ്ഘാടനവും

പരുമല സെൻറ് ഗ്രിഗോറിയോസ് ഇൻറർനാഷണൽ ക്യാൻസർ കെയർ സെൻററിൻറെ നാലാം വാർഷികവും പുതുതായി ആരംഭിക്കുന്ന ഹെമറ്റോ ഓങ്കോളജി, ഗൈനക്ക് ഓങ്കോളജി എന്നീ സൂപ്പർസ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ ഉദ്ഘാടനവും പരിശുദ്ധ കാതോലിക്ക ബാവ തിരുമനസ്സുകൊണ്ട് നിർവഹിച്ചു പ്രസ്തുത സമ്മേളനത്തിൽ അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു.