ഫാ. ഗീവര്‍ഗീസ് കുഴിക്കണ്ടത്തില്‍ നിര്യാതനായി

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വെട്ടിത്തറ മാര്‍ മീഖയേല്‍ പള്ളി ഇടവക അംഗം ഫാ. ഗീവര്‍ഗീസ് കുഴിക്കണ്ടത്തില്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു കബറടക്കം നാളെ 3 മണിക്ക് വെട്ടിത്തറ മാര്‍ മീഖയേല്‍ ഓര്‍ത്തഡോക്സ് പള്ളിയിൽ

മണർകാട് സെന്റ് മേരിസ് പള്ളി 1934 പ്രകാരം ഭരിക്കപ്പെടണം: കോട്ടയം സബ് കോടതി

മണർകാട് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളി 1934 പ്രകാരം ഭരിക്കപ്പെടണം.ബഹു. കോട്ടയം സബ് കോടതി ഇതുവരെ ഉള്ളതായ കണക്കുകൾ കോടതി മുമ്പാകെ സമർപ്പിക്കുവാൻ ഉത്തരവായി.പള്ളിയും, പള്ളിവക സ്ഥാപനങ്ങളും, എല്ലാം 1934 ഭരണഘടന പ്രകാരം ഭരിക്കണംഓർത്തഡോക്സ് സഭക്ക് വേണ്ടി അഡ്വ.എം സി സ്കറിയ ഹാജരായി.

മാർ എപ്പിപ്പാനിയോസ് അറുപതിന്റെ നിറവിൽ

സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലീയ്ക്ക് ഇന്ന് 60-മത് ജന്മദിനം. ആശംസകൾ…..

ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളി പള്ളി അനുമോദിച്ചു

നിയമസഭ സാമാജികനെന്ന നിലയിൽ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന സഭാംഗം ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ സ്വീകരണം നൽകി അനുമോദിച്ചു. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, സഭ വൈദിക ട്രസ്റ്റീ ഫാ. എം . ഒ ജോൺ എന്നിവർ പങ്കെടുത്തു.

നിയമാധിഷ്ഠിതമായ നീതി നിര്‍വ്വഹണത്തിലൂടെ ശ്വാശ്വത സമാധാനം ഉണ്ടാകണം : പരിശുദ്ധ കാതോലിക്കാ ബാവ

നിയമാധിഷ്ഠിതമായ നീതി നിര്‍വ്വഹണത്തിലൂടെ മലങ്കര സഭയില്‍ ശ്വാശ്വത സമാധാനം ഉണ്ടാകുവാന്‍ വിവേകത്തോടെയും ദൈവാശ്രയത്തോടെയും ഏവരും പരിശ്രമിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ പൗരസ്ത്യ കാതോലിക്കേറ്റ് മലങ്കരയില്‍ സ്ഥാപിക്കപ്പെട്ടതിന്റെ 108-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെകളെ മറന്നും ഇന്നിനെ പരിഗണിക്കാതെയും നാളെയെ മുമ്പില്‍ കാണാതെയും ഉളള യാതൊരു നിലപാടുകളും മലങ്കര സഭയ്ക്ക് സ്വീകരിക്കാന്‍ സാധ്യമല്ല. ഭാവി തലമുറയെ കൂടി വ്യവഹാരത്തിലേക്ക് തളളിവിടാത്ത വിധത്തിലുളള മാര്‍ഗ്ഗങ്ങള്‍ ആണ് നാം സ്വീകരിക്കേണ്ടത്. ഭരണകൂടം അധികാരം ദുരുപയോഗം ചെയ്ത് മലങ്കര സഭയ്ക്ക് നീതി നിഷേധിച്ചപ്പോഴൊക്കെ മലങ്കര സഭ നീതിന്യായ കോടതികളെ സമീപിക്കുകയാണ് ചെയ്തിട്ടുളളത്. അല്ലാതെ അതിക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുകയോ നിയമം കൈയ്യിലെടുത്ത്…

ചാത്തമറ്റം കർമ്മേൽ പള്ളിയുടെ താക്കോൽ കൈമാറി

45 വർഷം മുൻപ് പുട്ടപ്പെട്ട ചാത്തമറ്റം കർമ്മേൽ പള്ളിയുടെ താക്കോൽ ബഹുമാനപെട്ട കോടതിയുടെ ഉത്തരവ് പ്രകാരം മുവാറ്റുപുഴ RDO യുടെ നിർദേശത്താൽ വില്ലേജ് ഓഫീസർ ഓർത്തഡോക്സ് സഭയുടെ വികാരിക്ക് കൈമാറി.

കെ ഐ ഫിലിപ്പ് റമ്പാൻ അന്തരിച്ചു

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ #പുതുപ്പാടി_ആശ്രമാംഗം വയലത്തല മാർ സേവേറിയോസ് സ്ലീബ ഇടവകയിൽ പെട്ട കരിമ്പനേത്ത് വന്ദ്യ കെ ഐ ഫിലിഫ് റമ്പാച്ചൻ ‌ കർത്താവിൽ നിദ്ര പ്രാപിച്ചു… പത്തനംതിട്ട – വയലത്തല മാർ സേവേറിയോസ് സ്ലീബാ ഇടവകയിലെ വൈദിക പാരമ്പര്യമുള്ള പാറമേൽ കരിമ്പനേത്ത് കുടുബാഗം അണ് വന്ദ്യ കെ. ഐ ഫിലിപ്പ് റമ്പാച്ചൻ.1934 Sept 20 ൽ ജനിച്ച ജോയികുട്ടിയെ വയലത്തല ബദ്സിൻ പള്ളിയിൽ വച്ച് ഫിലിപ്പ് എന്ന നാമത്തിൽ ജ്ഞാനസാനം നൽകി. ദൈവഭയത്തിൽ വളർന്ന ഫിലിപ്പിനെ 1949 ൽ കുടുബാഗമായ വടശേരിയത്ത് ഗബ്രിയേൽ കോർ എപ്പിസ്‌കോപ്പാ കൈ വെപ്പു നൽകി. മറ്റുള്ളവർക്ക് വേണ്ടി ജിവിക്കുമെന്ന അഗ്രഹം പലപ്പോഴും അമ്മ ഏലിയാമ്മയുമായി പങ്കുവച്ചിരുന്നു. തപോവനം പൊലെ സൗഭ്രാതം പുലരുന്ന അനാഥമന്ദിരങ്ങളും അവിടെ മാൻപേടകളെപ്പോലെ തുള്ളിക്കളിക്കുന്ന കൊച്ചു കുട്ടികളും അവരുടെ ഇടയിൽ ഒരു വൈദിക ജീവിതവും സ്വപ്നം കണ്ടാണ്…