മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ പ്രതിഷേധ റാലി ഇന്ന്

യാക്കോബായ നേതൃത്വത്തിന്റെ അക്രമാസക്തമായ നടപടിക്കെതിരെ മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ പ്രതിഷേധ റാലി

ഹോളി ഇന്നസെന്റ്സ് അവാർഡ് ഫാ.ഡേവിസ് ചിറമേലിന്

മെഴുവേലി: പ്രഥമ ഹോളി ഇന്നസെന്റ്സ് അവാർഡ് ഫാ.ഡേവിസ് ചിറമേലിന്. മികച്ച സാമൂഹിക സേവനവും – പരിസ്ഥിതി പ്രവർത്തനവും ആണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കുന്നത്. 26 ന് വൈകിട്ട് 7.30 ന് നടക്കുന്ന അവാർഡ് ദാന സമ്മേളനത്തിൽ സഭയുടെ സുന്നഹദോസ് സെക്രട്ടറി ഡോ യുഹാനോൻ മാർ ദിയസ്കൊറോസ് തിരുമേനി അവാർഡ് നൽകി ആദരിക്കും.

ടി.ജെ മാത്യുവിന് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്‍റെ പുരസ്കാരം

ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്‍റെ പുരസ്കാരം ഡിസംബര്‍ 3 ചൊവ്വാഴ്ച ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ശ്രീ. എം.വെങ്കയ്യ നായിഡുവില്‍ നിന്ന് ടി.ജെ.മാത്യു സ്വീകരിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭാംഗമായ ഇദ്ദേഹം ചെങ്ങന്നൂര്‍ പിരളശേരി സ്വദേശിയാണ്. ചെന്നൈ ആവഡി എച്ച്.വി.എഫ് സെന്‍റ് ജോര്‍ജ് ഇടവകാംഗവുമാണ്. മദ്രാസ് ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത പുരസ്കാര ജേതാവായ മാത്യുവിന് ആശംസാസന്ദേശം അയക്കുകയും ആദരവ് അറിയിക്കുകയും ചെയ്തു. 

പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ 44-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഡിസംബര്‍ 7,8 തീയതികളില്‍ ദേവലോകം അരമന ചാപ്പലില്‍ ആചരിക്കും. 7-ാം തീയതി ശനിയാഴ്‌ച വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരവും തുടര്‍ന്ന് വിവിധ ദേവാലയങ്ങളില്‍ നിന്നുളള തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം നല്‍കും. ഫാ.ജോണ്‍ വി. ജോണ്‍ അനുസ്മരണ പ്രസംഗം നടത്തും. തുടര്‍ന്ന് പ്രദക്ഷിണവും ധൂപപ്രാര്‍ത്ഥനയും. 8-ാം തീയതി (ഞായര്‍) രാവിലെ 6.30 മണിക്ക് പ്രഭാത നമസ്ക്കാരവും 7.30-ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, പ്രദക്ഷിണവും, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണെന്ന് അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ അറിയിക്കുന്നു.

യുവജനപ്രസ്ഥാനം യു.എ.ഇ സോൺ സാരഥികൾ ചുമതലയേറ്റു

യുവജനപ്രസ്ഥാനം യു.എ.ഇ സോൺ സെക്രട്ടറിയായി ആന്റോ ഏബ്രഹാമും ജോയിന്റ് സെക്രട്ടറിമാരായി അഡ്വ ജിനോ എം കുര്യൻ, ജീനു കോശി (ഫാ. ഏബ്രഹാം കോശി കുന്നുംപുറത്തിന്റെ സഹധർമ്മിണി) എന്നിവർ ജബൽ അലിയിൽ നടന്ന OCYM സോണൽ കോൺഫ്രൺസിൽ വച്ച് ചുമതല ഏറ്റു.