കോതമംഗലം മാർതോമൻ ചെറിയപള്ളി ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്നു ഹൈക്കോടതി

കോതമംഗലം മാർതോമൻ ചെറിയപള്ളി ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്നും, ഓർത്തഡോക്സ് സഭാംഗങ്ങൾക്ക് മതിയായ പോലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും ബഹു.കേരള ഹൈക്കോടതി ഉത്തരാവായിരിക്കുന്നു, മലങ്കര ഓർത്തഡോക്സ് സഭക്കു വേണ്ടി അഡ്വ. എസ്. ശ്രീകുമാർ, അഡ്വ റോഷൻ ഡി അലക്സാണ്ടർ എന്നിവർ ഹാജരായി. കോതമംഗലം പള്ളിയെ സംബന്ധിച്ചു ബഹു ഹൈക്കോടതി വിധിയുടെ പ്രസക്ത ഭാഗങ്ങൾ. (1 ) ആദ്യ Respondent ആയ ബഹു ജില്ലാ കളക്ടർ ക്രമസമാധാനം ഉറപ്പാക്കണം: കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളി നിലകൊള്ളുന്ന പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുകയും, ആവശ്യം വന്നാൽ, ക്രിമിനൽ നടപടിക്രമത്തിന്റെ പത്താം അധ്യായത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി നടപടികൾ കൈക്കൊള്ളണമെന്നും ഉത്തരവായി.(2 ) ആദ്യ Respondent ആയ ബഹു. ജില്ലാ കളക്ടർ കോതമംഗലം പള്ളിയും, പള്ളിയുടെ പരിസരവും, പള്ളിയുടെ ഏല്ലാ ആസ്തികളും പള്ളിയിൽ അനധികൃതമായി കൂടി ഇരിക്കുന്നവരെ പുറത്താക്കിയതിനു ശേഷം ഏറ്റെടുക്കണം എന്നും, പള്ളി…

നീതി നിഷേധത്തിൽ കൽക്കട്ടാ ഭദ്രാസനം പ്രതിഷേധിച്ചു

ഭിലായ്‌ : വ്യവഹാരങ്ങൾക്ക്‌ പൂർണ്ണ വിരാമമിട്ടുകൊണ്ട്‌ രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച അന്തിമവിധി നടപ്പിലാക്കുവാൻ വിമുഖത കാണിക്കുന്നതിലും വിശ്വാസികൾക്കും പള്ളികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളിലും കൽക്കട്ടാ ഭദ്രാസന കൗൺസിൽ യോഗം ഉൽക്കണ്ഠ രേഖപ്പെടുത്തി. പരമോന്നത നീതിപീഠത്തിന്റെ വിധികളെ വെല്ലുവിളിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്ന് യോഗം വിലയിരുത്തി. ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിശേഷാൽ യോഗത്തിൽ ഭദ്രാസന സെക്രട്ടറി തോമസ് റമ്പാൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.

യുവജന പ്രസ്ഥാനം യു എ ഇ മേഖല സമ്മേളനത്തിന് തുടക്കമായി

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം, യു എ ഇ മേഖലയുടെ വാർഷിക സമ്മേളനത്തിന് യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് റവ. ഫാ. വർഗ്ഗീസ്. റ്റീ. വർഗ്ഗീസ്, സോണൽ പ്രസിഡന്റ് റവ. ഫാ. അനീഷ് ഐസക്ക് മാത്യൂ, എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തി. 29-11-2019 വെള്ളിയാഴ്ച വൈകിട്ട് ജബൽ അലി സെന്റ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദൈവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് പതാക ഉയർത്തിയത്. ഇടവക ഭരണ സമിതി അംഗങ്ങൾ, കേന്ദ്ര കമ്മറ്റി അംഗം ബിജു തങ്കച്ചൻ, വിവിധയുണിറ്റുകളിൽ നിന്നുള്ള പ്രസ്ഥാനം ഭാരവാഹികൾ, ഇടവക ജനങ്ങൾ ഏവരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു.