‘ഹെൽമോ 2019’ സംഘടിപ്പിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ മർത്ത മറിയം വനിതാ സമാജത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച്‌ ‘ഹെൽമോ 2019’ എന്ന പേരിൽ ‘ഇന്റർ-പ്രെയർ ക്രിസ്ത്യൻ ഭക്തിഗാന മത്സരം’ സംഘടിപ്പിച്ചു. ഇടവകയിലെ വനിതകളിൽ സംഗീതത്തിലുള്ള അവബോധവും അഭിരുചിയും വളർത്തുവാൻ വേണ്ടി മഹാഇടവകയിലെ പ്രാർത്ഥനായോഗങ്ങളെ ഉൾപ്പെടുത്തി, നവംബർ 29-‍ാം തീയതി സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പലിൽ വെച്ച്‌ നടന്ന മത്സരത്തിൽ 16-ഓളം ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അബ്ബാസിയ സെന്റ്‌ കുര്യക്കോസ്‌ പ്രാർത്ഥനായോഗം മാസ്റ്റർ ജെറിൻ മാത്യൂ മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനം അബ്ബാസിയ സെന്റ്‌ ഏലിയാസ്‌ പ്രാർത്ഥനായോഗവും, മൂന്നാം സ്ഥാനം സെന്റ്‌ മേരീസ്‌ പ്രാർത്ഥനായോഗവും, സെന്റ്‌ പീറ്റേർസ്‌ – സെന്റ്‌ സ്റ്റീഫൻസ്‌ പ്രാർത്ഥനായോഗങ്ങളുടെ സംയുക്ത ടീമും പങ്കിട്ടു. സെന്റ്‌ ബേസിൽ ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. മാത്യൂ എം. മാത്യൂ, എബ്രഹാം…

ഫാ. മത്തായി നൂറനാൽ അവാർഡ്‌

ആധുനിക വയനാടിന്റ കർമ്മയോഗി ആയിരുന്ന ഫാ. മത്തായി നൂറനാലിന്റെ സ്മരണാർത്ഥം ബത്തേരി സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയ അഞ്ചാമത് ഫാ. മത്തായി നൂറനാൽ അവാർഡ്‌ ജസ്റ്റിസ് ബഞ്ചമിൻ കോശിയിൽ നിന്ന് ഫാ. ജോബി ജോർജ്‌ സ്വീകരിച്ചു.