കൈപ്പട്ടൂർ മഹാ ഇടവക വലിയ പെരുന്നാളിന് കൊടിയേറി

മലങ്കര സഭയിലെ അതിപുരാതന ദൈവാലയമായ നമ്മുടെ കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവക വലിയ പെരുന്നാളിന് കൊടിയേറി. വിശുദ്ധ കുർബാനയ്ക്കും, കൊടിയേറ്റിനും മലങ്കര സഭയുടെ സീനിയർ മെത്രാപ്പോലീത്തയും, തുമ്പമണ് ഭദ്രാസനാധിപനുമായ അഭി. കുറിയാക്കോസ് മാർ ക്ലിമീസ്‌ തിരുമേനി മുഖ്യകാർമികത്വം വഹിച്ചു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

നിലയ്ക്കൽ ഭദ്രാസന പ്രതിഷേധസംഗമം പാർക്കിംഗ് ക്രമീകരണങ്ങൾ

ഡിസംബർ ഒന്ന്, 3 pm റാന്നി ചെട്ടിമുക്ക് വഴി വരുന്ന വാഹനങ്ങൾ സെന്റ് മേരീസ് സെൻ‌ട്രൽ സ്കൂളിൽ പാർക്ക് ചെയ്യേണ്ടതാണ്.എല്ലാ വലിയ വാഹനങ്ങളും സെന്റ് മേരീസ് സെൻട്രൽ സ്കൂൾ ഗ്രൗണ്ടിൽ തന്നെ പാർക്ക് ചെയ്യേണ്ടതാണ്. റാന്നി പെരുംമ്പുഴ വഴി വരുന്ന വാഹനങ്ങൾ വൺവേയിലൂടെ വന്ന് സമ്മേളന നഗരിയുടെ മുമ്പായി പെനിയേൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.കാറുകളും ബൈക്കുകളും മാത്രമേ പെനിയേൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുവാൻ അനുവദിക്കുകയുള്ളൂ. റാന്നി കോളേജ് റോഡ് വഴിയും ചെത്തോങ്കര വഴിയും വന്നെത്തുന്ന വാഹനങ്ങൾ പ്രധാന റോഡിന്റെ പടിഞ്ഞാറുവശത്ത് വീതിയുള്ള ഭാഗത്ത് പൊതുനിരത്തിന് തടസ്സമില്ലാതെ ഒരു വരിയായി പാർക്ക് ചെയ്യേണ്ടതാണ്. സമ്മേളന നഗരിയുടെ മുമ്പിൽ കൂടി പോകുന്ന വൺവേയിൽ ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പാടില്ലാത്തതാകുന്നു.ചാപ്പലിന്റെ വടക്കുവശത്തുള്ള പാർക്കിംഗ് സ്ഥലം അഭി.തിരുമേനിമാരുടേയും സ്റ്റേജ് അതിഥികളുടേയും മാധ്യമങ്ങളുടേയും മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ ഉള്ളതാണ്. പ്രതിഷേധ സംഗമത്തിലേക്ക്…

ലോകരക്ഷകന്റെ തിരുപിറവി: മനസിനെയും ശരീരത്തെയും ഒരുക്കാം

ലോകമെമ്പാടും ലോകരക്ഷകന്റെ തിരുജനന ഓർമ്മയെ പുതുക്കുന്ന ക്രിസ്തുമസിന്റെ മുന്നോടിയായ 25  നോമ്പ് സമാഗതമായിരിക്കുന്നു. ലോകത്തിന്റെ പാപത്തെ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി ദൈവപുത്രൻ അവതാരമെടുക്കുന്നു. രാജാധിരാജൻ ജനിക്കുന്നത് രാജകൊട്ടാരത്തിലാണെന്നു കരുതിയവർ, ഒരു പാവം കന്യകയിൽ നിന്ന് ജഡമെടുക്കുന്നത് കണ്ട് അത്ഭുത സ്തബ്ധരായി നിൽക്കുന്നു. അനേകായിരങ്ങൾ ആഗ്രഹിച്ച ആ മഹാഭാഗ്യം ലഭിച്ചത് എളിമയുടെയും വിനയത്തിന്റെയും മകുടോദാഹരണമായ കന്യകയ്ക്ക്. അസംഭവ്യമെന്ന് കരുതിയത് ദൈവഹിതമായാൽ സാധ്യമെന്ന് ലോകത്തോട് വിളിച്ചു പറയുന്ന മഹാസംഭവം. നമുക്കും യൽദോ നോമ്പിനായി ഒരുങ്ങാം. അതിനായി നമ്മുടെ ജീവിതത്തെ പാകപെടുത്താം. ആത്മീയ ചൈതന്യം സ്വാംശീകരിക്കാം. ഡിസംബർ 1  മുതൽ തെളിഞ്ഞ ആകാശത്ത് നിറയുന്ന നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിയത് പോലെ നാടെങ്ങും നക്ഷത്രങ്ങൾ തെളിയും. നക്ഷത്രങ്ങൾ പ്രകാശം പകരുന്ന രാവുകൾ ഇനി ലോകരക്ഷകന്റെ വരവ് ലോകമെങ്ങും ആഘോഷിക്കും. തന്റെ ഏകജാതനായ പുത്രനെ ലോകത്തിന്റെ പാപപരിഹാരത്തിനായി അയച്ച പിതാവാം ദൈവത്തിന്റെ സ്നേഹം നാം…

Dr. Tiju Thomas IRS is promoted as Commissioner of GST

Dr. Tiju Thomas IRS is promoted as Commissioner of GST, Customs and Central Excise and has joined as Commissioner, GST and Central Excise (Audit) for Kerala and Lakshadweep. Dr. Tiju is the son of Dr C. J. Thomas, former principal of Aluva UC College and Mrs. Leelamma Mathew, Retd Head Mistress. He is the member of St Mary’s Orthodox Church Palakkathakidy of Niranam diocese. His wife Dr. Sonu Mary Varghese is a Dental Surgeon and they are blessed with three children – Sonah, Sojjith and Sanctia.