ഓർമ്മപ്പെരുന്നാളും ഇടവക രജത ജൂബിലി ഉത്ഘാടനവും

കാക്കനാട് പടമുഗൾ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് ദേവാലയത്തിൽ വി. യൂഹാനോൻ മാംദാനയുടെ ഓർമ്മപ്പെരുന്നാളും, ഇടവകയുടെ രജത ജൂബിലി ഉത്ഘാടനവും ജനുവരി 1 മുതൽ 5 വരെ നടത്തപ്പെടുന്നു.

ആൽ വിളക്ക് തിരിതെളിയിച്ചു

കുന്നംകുളം: മെയിൻ റോഡ‍് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ സ്ഥാപന പെരുന്നാളിനോട് അനുബന്ധിച്ച് എം. ജി. എം ഘോഷയാത്ര സംഘം മെയിൻ റോഡ് സെന്റ് ഗ്രീഗോറിയോസ് പള്ളിയിലേക്ക് സമർപ്പിച്ച ആൽ വിളക്ക് ബഹുമാനപെട്ട വൈദീകരുടെയും പള്ളി കൈസ്ഥാനി, സെക്രട്ടറി, കമ്മറ്റി അംഗങ്ങൾ എം. ജി. എം ഘോഷയാത്ര കമ്മറ്റി അംഗങ്ങൾ എന്നിവരുടെ മഹനീയ സാനിധ്യത്തിൽ ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് തിരുമനസ്സുകൊണ്ട്‌ തിരിതെളിയിച്ചു. തുടർന്ന് ധൂപ പ്രാർത്ഥന നടത്തി. ഇന്നു 7.30am പ്രഭാത നമസ്കാരം, 8.30am വി.മൂന്നിന്മേൽ കുർബാന, പൊതുസദ്യ എന്നിവ ഉണ്ടാകും.  യാക്കോബ് മാർ എലിയാസ് തിരുമേനി പെരുന്നാൾ ശുശ്രൂഷകൾക്കു കാർമികത്വം വഹിക്കും.

സംയുക്ത ഓര്‍മ്മപ്പെരുന്നാളിനു കൊടിയേറി

ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെയും, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെയും സംയുക്ത ഓര്‍മ്മപ്പെരുന്നാളിനു ഔഗേൻ റമ്പാൻ കൊടിയേറ്റുന്നു. ദേവലോകം അരമന മാനേജർ ഫാ.എം.കെ. കുര്യൻ, ഫാ. മത്തായി അല്ലിക്കുഴി, ഫാ. ഇട്ടി തോമസ് തുടങ്ങിയവർ സമീപം സമീപം

ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി സമാപനം

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മൂന്നാം കാതോലിക്ക പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം 2020 ജനുവരി 2 വ്യാഴാഴ്ച 3.30 ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.കോട്ടയം മാര്‍ ഏലിയ കത്തീഡ്രലിലെ മോറാന്‍ മാര്‍ ബസേലിയോസ് നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അദ്ധ്യക്ഷതവഹിക്കും. മെത്രാപ്പോലീത്താമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ്, തോമസ് ചാഴികാടന്‍ എം.പി., തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിക്കും.സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് മാര്‍ ഏലിയാ കത്തീഡ്രലില്‍ നിന്നും 3 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവായെയും, അഭിവന്ദ്യ…

മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സമ്മേളനം

കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മൂന്നാമത്‌ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ്‌ ഗീവർഗീസ്‌ ദ്വിതീയൻ ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷങ്ങളുടെ ഭാഗമായി മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നു. ജനുവരി 1, 2 തീയതികളിൽ അബ്ബാസിയ യുണൈറ്റഡ്‌ ഇന്ത്യൻ സ്ക്കൂളിൽ ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിൽ മുൻ കേരളാ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ്‌ ഐ.പി.എസ്‌. മുഖ്യാതിഥിയായിരിക്കും. കല്ക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്താ, കൊട്ടാരക്കര-പുനലുർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറസ്‌ മെത്രാപ്പോലീത്താ എന്നിവർ വിശിഷ്ഠാതിഥികളായി പങ്കെടുക്കും. ജനുവരി ഒന്നിന്‌ വൈകിട്ട്‌ 5.30-ന്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവകയിലെ മർത്ത മറിയം സമാജത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച്‌ വനിതാ സമാജവുമായി ചേർന്ന്‌ ‘അണുകുടുംബം ഒരു വരമോ ശാപമോ’ എന്ന വിഷയത്തെ ആസ്പദമാക്കി ക്രമീകരിച്ചിരിക്കുന്ന കുടുംബസമ്മേളനത്തിൽ ഡോ. അലക്സാണ്ടർ ജേക്കബ്‌ ഐ.പി.എസ്‌. മുഖ്യപ്രഭാഷണം നടത്തും. രണ്ടാം തീയതി…

മദ്രാസ്‌ ഭദ്രാസന ദിനവും ക്രിസ്തുമസ് ആഘോഷവും

മദ്രാസ്‌ ഭദ്രാസന ദിനവും ക്രിസ്തുമസ് ആഘോഷവും സംയുക്തമായി ഡിസംബര്‍ 29 ഞായറാഴ്ച ഭദ്രാസനത്തിന്റെ ആസ്ഥാന ദേവാലയമായ ബ്രോഡ് വേ സെന്‍റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ വച്ച് സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ഹൊസൂര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ പിതാവ് ഉദ്ഘാടനം ചെയ്തു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ചെന്നൈ പട്ടണത്തിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നുമുള്ള ആദ്ധ്യാത്മിക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികള്‍ അരങ്ങേറി. മദ്രാസ് ഭദ്രാസനം പുതുതായി ആവിഷ്കരിക്കുന്ന വിവിധ കര്‍മ്മപദ്ധതികള്‍ക്ക് സമ്മേളനത്തില്‍ വച്ച് തുടക്കം കുറിച്ചു

സ്ഥാപന പെരുന്നാൾ ഇന്നും നാളെയും

കുന്നംകുളം : മെയിൻ റോഡ‍് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ സ്ഥാപന പെരുന്നാൾ ഇന്നും നാളെയും ആഘോഷിക്കും. ബ്രമവാർ ഭദ്രസനാധിപൻ വന്ദ്യ യാക്കോബ് മാർ എലിയാസ് തിരുമേനി പെരുന്നാൾ ശുശ്രൂഷകൾക്കു കാർമികത്വം വഹിക്കും. ഇന്ന് ഡിസംബർ30 7.30നു സ്മാരക കുരിശിൽ കുർബാന. ഏഴിനു പെരുന്നാൾ സന്ധ്യാനമസ്കാരം,8pm കൊടിയും കുരിശും, ‌ശ്ലൈഹികവാഴ്‌വ്, അത്താഴ ഊട്ട്.നാളെ ഡിസംബർ31, 7.30am പ്രഭാത നമസ്കാരം, 8.30am വി.മൂന്നിന്മേൽ കുർബാന, പൊതുസദ്യ എന്നിവ ഉണ്ടാകും.