സഭയുടെ അൽമായ ട്രസ്‌റ്റി ജോർജ് പോൾ അന്തരിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അൽമായ ട്രസ്‌റ്റി ജോർജ് പോൾ അന്തരിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളേജിന്‍റെ വൈസ് പ്രസിഡന്‍റും, ക്രിസ്ത്യന്‍ മാനേജ്മെന്‍റ് മെഡിക്കല്‍ കോളേജ് സംഘടനയുടെ സെക്രട്ടറിയും മുഖ്യവക്താവും സിന്തൈറ്റ് വ്യവസായ ശൃംഘലയുടെ വൈസ് ചെയര്‍മാനുമായിരുന്നു. കൊച്ചിന്‍ യൂണിവേഴ്സിറ്റി (കുസാറ്റ്) സിന്‍ഡിക്കേറ്റ് മെമ്പര്‍, കോതമംഗലം അത്തനേഷ്യസ് കോളേജ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിന്‍റെ ഉപദേശകസമിതി അംഗം, ബോംബെ ഇന്ദിര ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ബിസിനസ് മാനേജ്മെന്‍റ് ബോര്‍ഡ് അംഗം എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്ക് എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വെച്ച് നടക്കും

ഘാസിയാബാദ് സെന്റ് തോമസ് ദേവാലയം ഒന്നാം സ്ഥാനംകരസ്ഥമാക്കി

നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയത്തിൽ വെച്ച് നടന്ന ഏഴാമത് ജോബ് മാർ ഫിലോക്സിനോസ് മെമ്മോറിയൽ മ്യൂസിക്കൽ ടാലെന്റ്റ് മീറ്റിൽ സെന്റ് തോമസ് ഓർത്തഡോൿസ് ദേവാലയം ഘാസിയാബാദ് ഒന്നാം സ്ഥാനംകരസ്ഥമാക്കി. രണ്ടാം സ്ഥാനത്തിനു ലുധിയാന മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയവും, സെന്റ് ബേസിൽ ഓർത്തഡോൿസ് ചർച്ച് രോഹിണി മുന്നാം സ്ഥാനവും നേടി. ഡൽഹി ഭദ്രാസനത്തിന്റെ കീഴിലുള്ള വിവിധ ദേവാലയങ്ങളിലെ ഗായക സംഘങ്ങൾ ഈ പരിപാടിയിൽ പങ്കെടുത്തു. റവ. ഫാദർ ഡോക്ടർ അഡ്വക്കേറ്റ് ഷാജി ജോർജ്, വികാരി സെന്റ് ജോൺസ് ഓർത്തഡോൿസ് ദേവാലയം, ഫേസ് ഒന്ന് , മയൂർ വിഹാർ, അദ്ധ്യക്ഷ പ്രസംഗവും, ഹരിയാന മുൻ ഡിജിപി ശ്രീ കെ. കോശി, ഐപിഎസ് അനുസ്മരണ പ്രസംഗവും നടത്തി. ദിൽഷാദ് ഗാ൪ഡൻ ഇടവക വികാരി റവ. ഫാദർ ഉമ്മൻ മാത്യു നന്ദി പ്രകാശിപ്പിച്ചു.

സമാന്തര ഭരണം നിലനിര്‍ത്താനുള്ള ആഹ്വാനം സ്വീകാര്യമല്ല

സമാധാനത്തിന്റെ മുഖംമൂടി അണിഞ്ഞുകൊണ്ട് മലങ്കരയിലെ പള്ളികളില്‍ സമാന്തര ഭരണം നിലനിര്‍ത്താനുള്ള ആഹ്വാനം സ്വീകാര്യമല്ല എന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. മലങ്കരസഭയില്‍ സമാധാനം സ്ഥാപിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ പാത്രിയര്‍ക്കീസ് വിഭാഗം ആദ്യം കോടതിവിധി അംഗീകരിക്കുകയാണ് വേണ്ടത്. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസില്‍ അത്തരത്തിലൊരു തീരുമാനം ഉണ്ടാകാഞ്ഞത് ഖേദകരമാണ്. പാത്രിയര്‍ക്കീസ് വിഭാഗം തന്നെ ആരംഭിച്ച കോലഞ്ചേരി പള്ളിക്കേസാണ് മറ്റു കോടതിവിധികള്‍ക്കെല്ലാം അടിസ്ഥാനമായിത്തീര്‍ന്നത്. പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ അസ്ഥിത്വം തന്നെ അസ്തമിക്കുവാന്‍ ഇത് കാരണമായി. സ്വയം ആരംഭിച്ച വ്യവഹാരത്തിന്റെ അന്തിമവിധിവരുമ്പോള്‍ അത് അനുസരിക്കാന്‍ കൂട്ടാക്കാത്തത് സത്യസന്ധതയുള്ള പൗരന്മാര്‍ക്ക് ചേര്‍ന്നതല്ല. പള്ളിയിലും സെമിത്തേരിയിലും സമാന്തരഭരണം അനുവദനീയമല്ല എന്നതാണ് കോടതിവിധിയുടെ അന്ത:സത്ത. പരസ്പരം കുര്‍ബാന ഐക്യമുള്ള സഹോദരീ സഭകളായി നിലനില്‍ക്കുന്നതിന് വിരോധമില്ല, എന്നാല്‍ പള്ളികളും സെമിത്തേരിയും യോജിച്ച് ഉപയോഗിക്കുക എന്ന തത്ത്വം സ്വീകരിക്കാനാവില്ല. അങ്ങിനെയെങ്കില്‍ കേസുകള്‍…