മലങ്കര സഭയുടേത് നട്ടെല്ല് നിവർത്തി നിന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പാരമ്പര്യം

” മലങ്കര സഭയുടേത് നട്ടെല്ല് നിവർത്തി നിന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പാരമ്പര്യം” – എന്ന് ഡോ മാത്യൂസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.ലോകത്തിലെ തന്നെ അതി പുരാതനമായ ഒരു സഭയാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. സഭയുടെ ആരംഭം മുതൽ ഇന്ന് വരെ സ്വാതന്ത്ര്യവും സ്വത്വബോധവും ഇല്ലയിമ ചെയ്യുന്ന ഒന്നിനും സഭ കൂട്ട് നിന്നിട്ടില്ല. മേലിലും അത് മലങ്കര സഭയിൽ ഉണ്ടാവുകയും ഇല്ല. പാലക്കാട് ഒലവക്കോട് സെൻറ് ജോർജ് ഓർത്തോക്സ് ഇടവകയുടെ പരുമല തിരുമേനിയുടെ പെരുന്നാൾ കുർബാനയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തിൽ ആണ് അഭി പിതാവ് ഇങ്ങനെ പറഞ്ഞത്. ഇൗ വി. സഭയെ മെയിച്ച് ഭരിച്ച പിതാക്കന്മാർ, അത് ആരംഭം മുതൽ തന്നെ ഇങ്ങോട്ട് മാർത്തോമ മാരൂടെ കാലഘട്ടത്തിലും ഭാഗ്യവാന്മാർ ആയ പുലിക്കോട്ടിൽ പിതാക്കന്മാരുടെയും , പരി. വട്ടശ്ശേരിൽ തിരുമേനിയുടെ കാലത്തും പിന്നീട് വി. മാർത്തോമ…