വടവുകോട് പള്ളിയിൽ സംഘർഷം

വടവുകോട് പള്ളിയിൽ സംഘർഷം. ഇന്ന് സന്ധ്യ പ്രാർത്ഥന കഴിഞ്ഞിറങ്ങിയ ഓർത്തഡോക്സ് ഇടവകക്കാർക്ക് നേരെ ഇലെക്ട്രിസിറ്റി കട്ട് ചെയ്തു ആക്രമണം. വാൾ പോലുള്ള മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ടായിരുന്നു ആക്രമണം. ഇടവക സെക്രട്ടറിക്കും സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർക്കുമാണ് മർദ്ദനം ഏറ്റത്. പരിക്കേറ്റ ജേക്കബ് ചെറിയാൻ (64) ഗീവർഗീസ് (61) എന്നിവരെ അത്യാസന്ന നിലയിൽ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിച്ചു. 4 യാക്കോബായ അക്രമികളെ പോലീസ് അറസ്റ്റു ചെയ്തു.

മസ്‌ക്കറ് മാർ ഗ്രീഗോറിയോസ് ഇടവകയുടെ ഭവനദാന പദ്ധതി

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ മസ്‌ക്കറ് മാർ ഗ്രീഗോറിയോസ് ഇടവകയുടെ ഭവനദാന പദ്ധതിയുടെ ഭാഗമായി മെഴുവേലി ഹോളി ഇന്നോസ്ന്റ്സ് ഇടവകയിൽ പെട്ട ഒരു കുടുംബത്തിന് ഭവനം നിർമ്മിച്ച് നല്കുന്നു.

ഹോളി ഇന്നോസ്ന്റ്സ് അവാർഡ്

വി. ശിശു സഹദേന്മാരുടെ നാമത്തിൽ സ്ഥാപിതമായ മെഴുവേലി ഹോളി ഇന്നോസ്ന്റ്സ് തീർത്ഥാടന കേന്ദ്രത്തിന്റെ പെരുന്നാളിനോട് അനുബന്ധിച്ചു ഹോളി ഇന്നോസ്ന്റ്സ് അവാർഡ് നൽകുന്നു സാമൂഹിക – സാംസ്‌കാരിക – സഭ -ആതുര -ലഹരി വിരുദ്ധ മേഖലകളിൽ മികച്ച സേവനം കാഴ്ച വെച്ച വ്യക്തികൾ / സങ്കടനകൾ ഇതിനു യോഗ്യത. ഇടവക അംഗങ്ങൾക്ക് പേര് നിർദ്ദേശിക്കാവുന്നതാണ്. നവംബർ 24 നു മുൻപേ നോമിനേഷൻ സമർപ്പിക്കാം 25001രൂപയും പ്രശസ്തി പത്രവും ആയിരിക്കും അവാർഡ്.

പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നടത്തി. അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, അഭി. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത, അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ. ഡോ. ടി.ജെ. ജോഷ്വ, ഫാ. സി.ഓ ജോര്‍ജ് എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി. കോട്ടയം സെന്‍ട്രല്‍ ഭദ്രാസന എം.ജി.ഓ.സി.എസ്.എമിന്‍റെ ആഭിമുഖ്യത്തില്‍ കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലിന്‍റെയും സഹകരണത്തോടെ നവംബര്‍ 3 ന് നടന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ സ്മാരക അഖില മലങ്കര ക്വിസ് മത്സരത്തിന്‍റെ സമ്മാനദാനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. മത്സരത്തില്‍ പുത്തന്‍കാവ് സെന്‍റ് മേരീസ് കത്തീഡ്രലിലെ…

ചോരക്കുഴി പള്ളിത്തർക്കത്തിൽ വിധി നടപ്പാക്കണമെന്ന് കോടതി

ചോരക്കുഴി സെന്റ് സ്റ്റീഫൻസ് പള്ളിത്തർക്കത്തിൽ ഓർത്തോഡോക്സ് സഭയ്ക് അനുകൂലമായ വിധി നടപ്പാക്കണമെന്ന് ജില്ലാ കലക്ടറോട് മൂവാറ്റുപുഴ മുൻസിഫ് കോടതി. കളക്ടർ ആവശ്യമായ നടപടികൾ സ്വീകരിക്കണം. സി ആർ പി സി നിയമം അനുശാസിച്ച് കളക്ടർ നടപടി എടുക്കണം എന്ന് കോടതി. നീതിയുടെ വിജയമാണിതെന്നും കോടതി വിധി നടപ്പാക്കാൻ ജില്ലാ ഭരണ കൂടവും പോലീസും തയ്യാറാകണമെന്നും ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം ആവശ്യപ്പെട്ടു.