ശവസംസ്‌ക്കാരങ്ങൾ തടയുന്നു എന്ന പ്രചരണം സത്യവിരുദ്ധമാണെന്ന് സഭ

മലങ്കര ഓർത്തഡോക്സ് സഭാ സെമിത്തേരികളിൽ ശവസംസ്‌ക്കാരങ്ങൾ തടയുന്നു എന്ന പ്രചരണം സത്യവിരുദ്ധമാണെന്ന് സഭാ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്. പൊതുജനമദ്ധ്യത്തിൽ സഭയെ അവഹേളിക്കുന്നതിന് കെട്ടിച്ചമയ്ക്കുന്ന കുപ്രചരണമാണ് അത്. ഇടവക പള്ളികളുടെ സെമിത്തേരികൾ പൊതുശ്മശാനങ്ങളല്ല. അത് ഇടവകാംഗങ്ങളുടെ ആവശ്യത്തിനായി ഉള്ളതാണ്. ഇത് തന്നെയാണ് എല്ലാ ക്രൈസ്തവ സഭകളിലും നിലവിലുള്ള നടപടിക്രമം. മരിച്ചയാളുടെ ബന്ധുക്കൾ ഇടവകയുടെ നിയമാനുസൃത ചുമതലക്കാരോട് ആവശ്യപ്പെട്ടാൽ അവരുടെ ചുമതലയിൽ മൃതശരീരം സംസ്‌ക്കരിക്കുന്നതിന് ഒരു തടസ്സവുമില്ല. കോടതി വിധി നടപ്പാക്കിയ പള്ളികളിൽ മുമ്പ് പാത്രിയർക്കീസ് വിഭാഗത്തിൽ നിന്നിരുന്ന മുപ്പത്തിരണ്ടോളം വിശ്വാസികളുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ ആവശ്യപ്രകാരം നടപടിക്രമം പാലിച്ച് സംസ്‌കരിക്കപ്പെട്ടു കഴിഞ്ഞതായി സഭാ വക്താവ് അറിയിച്ചു. സെമിത്തേരികൾ ഇടവകാംഗളുടെ മാത്രം ഉപയോഗത്തിനുള്ളതാണ് എന്ന തത്ത്വം പാത്രിയർക്കീസ് വിഭാഗവും പണ്ട് മുതൽ മുതലേ അംഗീകരിച്ചുവരുന്നതാണ്. പ്രശസ്തയായൊരു ചലച്ചിത്ര താരത്തിൻറെ മുത്തശിയുടെ മൃതശരീരം കുമരകത്ത് യാക്കോബായ വിഭാഗത്തിൻറെ കൈവശമുള്ള…

സൺഡേസ്‌കൂൾ സെൻട്രൽ സോൺ കലോത്സവം 9ന്

മലങ്കര ഓർത്തഡോക്‌സ് സഭയുടെ ആദ്ധ്യാത്മിക സംഘടനയായി ഓർത്തഡോക്‌സ് സിറിയൻ സൺഡേസ്‌കൂൾ അസോസിയേഷൻ ഓഫ് ദി ഈസ്റ്റിന്റെ സെൻട്രൽ സോൺ കലോത്സവം 9ന് രാവിലെ 9 മുതൽ നരിയമ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിലെ 3 സ്റ്റേജുകളിലായി നടക്കും. നിരണം, കോട്ടയം, കോട്ടയം സെൻട്രൽ, ഇടുക്കി എന്നീ ഭദ്രാസനങ്ങളാണ് സെൻട്രൽ സോണിൽ ഉൾപ്പെടുന്നത്. രണ്ടാമത് തവണയാണ് ഇടുക്കി ഭദ്രാസനത്തിൽ സോണൽ മത്സരം നടക്കുന്നത്. യൂണിറ്റ് തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ ജില്ലാതലത്തിലും അവിടെ നിന്ന് ഒന്നും രണ്ടും സ്ഥാനം നേടിയവർ ഭദ്രാസനത്തിലും അവിടെ നിന്ന് ഒന്നും രണ്ടും സ്ഥാനം നേടി യവർ സോണൽ തലത്തിൽ മത്സരിക്കാൻ അർഹത നേടുന്നു. സോണൽ മത്സരം കലാപ്രതിഭ കളുടെ ഏറ്റവും തിളക്കമുള്ള വേദിയാണ്. 1982ൽ രൂപീകരിച്ച ഇടുക്കി ഭദ്രാസനത്തിൽ സോണൽ മത്സരം ആദ്യമായി നടത്തിയത് 2015 നവംബർ 14 ശനിയാഴ്ച മാത്യൂസ്…

ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ അന്നദാനം

മലങ്കര ഓര്‍ത്തഡോക്സ് സഭ ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റിയുടെ അന്നദാനം പദ്ധതിയുടെ ഭാഗമായുളള നവംബര്‍ മാസത്തിലെ ഭക്ഷ്യസാമഗ്രികളുടെ വിതരണം നടന്നു. വയനാട് മുതല്‍ കുണ്ടറ വരെയുളള സ്ഥലങ്ങളിലെ 150 ഓളം വീടുകളില്‍ ഒരു മാസത്തേയ്ക്കുളള ഭക്ഷ്യസാധനങ്ങള്‍ ആര്‍ദ്ര വോളന്‍റിയര്‍മാര്‍ എത്തിക്കും.