വിശുദ്ധ വേദപുസ്തകത്തിന്റെ കയ്യെഴുത്തു പ്രതി തയാറായി

ദുബായ് സെന്റ് തോമസ് കത്തീഡ്രലിലെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വിശുദ്ധ വേദപുസ്തകത്തിന്റെ കയ്യെഴുത്തു പ്രതി തയാറായി. 20 ഗ്രൂപ്പുകളിലായി 350 പേര്, 20 ഗ്രൂപ് കോർഡിനേറ്റര്മാര്, ബൈബിൾ ഒത്തുനോക്കാൻ 30 ഓഡിറ്റര്മാര്, 1068 പേപ്പറുകൾ, 10 കിലോഗ്രാം ഭാരം, സ്കാൻ ചെയ്തു ഡിജിറ്റൽ ഫോമിലാക്കുവാൻ ഡോകുമെന്റ് കൺട്രോളര്മാര്, യഥാവിധം ലാമിനേറ്റ് ചെയ്തു ബയന്റു ചെയ്യുവാൻ പ്രിന്റിങ് പ്രസ് ഉടമകളും ജീവനക്കാരും.. അങ്ങനെ ആര് മാസത്തെ കഠിനാധ്വാനത്തിന്റെ കൂട്ടായ പ്രവർത്തനം ഫലപ്രാപ്തിയിലേക്ക്. അഭിവന്ദ്യ തിരുമേനിമാർ, വന്ദ്യ വൈദികർ, ഇടവക ഭരണ സമിതിയംഗങ്ങൾ, ആധ്യാത്മിക സംഘടനാ പ്രവർത്തകർ എന്നിവരുടെ പിന്തുണ പ്രവർത്തന വിജയത്തിൽ മുഖ്യ പങ്കു വഹിച്ചു.

ഇടമറുക് പള്ളി വിഘടിത ഭരണം നിരോധിച്ചു

ഇടമറുക് സെന്റ ജോർജ് ഓർത്തഡോക്സ് പള്ളി വിഘടിത ഭരണം നിരോധിച്ച്, മലങ്കര ഓർത്തഡോക്സ് സഭയ്ക്ക്‌ തിരികെ നൽകുന്നതിന് കോടതി ഉത്തരവായി.

എല്ലാ കോടതിയലക്ഷ്യ ഹർജികളിലും ഒരുമിച്ച് വാദം കേൾക്കാമെന്ന് സുപ്രിം കോടതി

സഭാതർക്കത്തിൽ ഓർത്തഡോക്‌സ് സഭ സമർപ്പിച്ച എല്ലാ കോടതിയലക്ഷ്യ ഹർജികളിലും ഒരുമിച്ച് വാദം കേൾക്കാമെന്ന് സുപ്രിം കോടതി. ഈ മാസം പതിനെട്ടിന് കേസ് പരിഗണിക്കാനും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. വരിക്കോലി പള്ളിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് സെക്രട്ടറി ടോം ജോസിനെ എതിർകക്ഷിയാക്കിയാണ് എല്ലാ കോടതിയലക്ഷ്യഹർജികളും. 1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്ന സുപ്രിം കോടതിയുടെ അന്തിമവിധി അടിയന്തരമായി നടപ്പാക്കി കിട്ടണമെന്നാണ് ഓർത്തഡോക്‌സ് സഭയുടെ ആവശ്യം. ഒട്ടേറെ പള്ളികളിൽ ഇനിയും സുപ്രിം കോടതി വിധി നടപ്പാക്കേണ്ടതുണ്ടെന്നും ഓർത്തഡോക്‌സ് സഭ ചൂണ്ടിക്കാട്ടി.