WCC ജനറല്‍ സെക്രട്ടറി; അന്തിമ പട്ടികയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗവും

110-ാളം രാജ്യങ്ങളിലെ ക്രൈസ്തവ സമൂഹം അംഗങ്ങളായിട്ടുളള ‘വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ‘ ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പിനുളള അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗവും CTE (Churches Together in England) യുടെ ഡയറക്ടര്‍ അംഗവുമായ ഡോ. ഏലിസബത്ത് ജോയി ഇടംപിടിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യൂ.കെ-യൂറോപ്പ് ഭദ്രാസനത്തിലെ വൈദീകന്‍ ‘ജോര്‍ജ് ജോയ് കേറെപ്പിസ്‌ക്കോപ്പയുടെ’ പത്‌നിയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി എക്യൂമെനിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നു. എക്യൂമെനിക്കല്‍ രംഗത്തെ മഹത്വപൂര്‍ണ്ണമായ സേവനങ്ങള്‍ കണക്കിലെടുത്തുകൊണ്ട് പരിശുദ്ധ ബസേലിേയാസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ WCC ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു. ന്യൂയോര്‍ക്കിലെ യൂണൈറ്റഡ് നേഷന്‍സ് ആസ്ഥാനത്ത് (Sustainable Development Goals) നടന്ന കോണ്‍ഫറസില്‍ പങ്കാളിയായി. ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ, സ്റ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഓഫ് ഇന്ത്യ, ക്രിസ്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡി ഓഫ് റിലീജിയണ്‍ &…

മാർ യൂലിയോസ്‌ തിരുമേനിയെ സ്വീകരിച്ചു

മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാഇടവകയുടെ ഈ വർഷത്തെ പെരുന്നാളിന്റെ മുഖ്യ കാർമ്മികത്വം വഹിക്കാനായി എഴുന്നള്ളിയ ഇടവക മെത്രാപ്പോലീത്ത അഭി. ഡോ . ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനിയെ ഇടവക ഭരണ സമിതി അംഗങ്ങളും ആദ്ധ്യാത്മിക സംഘടന ഭാരവാഹികളും ചേർന്ന് മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു.

മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ ഓര്‍മ്മ

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ ഇരുപത്തിമൂന്നാം ഓര്‍മ്മ പെരുന്നാളിനോട് മുന്നോടിയായി ദേവലോകം അരമനയില്‍ മലങ്കരസഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കൊടിയേറ്റുന്നു. ദേവലോകം അരമന മാനേജര്‍ റവ.ഫാ. എം കെ കുര്യന്‍ സമീപം.

പഴഞ്ഞി കത്തീഡ്രൽ സന്ദർശിച്ചു

ചരിത്രമുറങ്ങുന്നതും മലങ്കര സഭയിലെ അതിപുരാതനമായ ദേവാലയവുമായ പഴഞ്ഞി കത്തീഡ്രൽ റുമേനിയയിൽ നിന്നും എത്തിച്ചേർന്ന ഫാ: ഗബ്രിയേലും പ്രതിനിധി സംഘവും സന്ദർശിച്ചു. വി. കുർബാനയിൽ സംബന്ധിച്ച സംഘത്തോടൊപ്പം റവ.ഫാ: അശ്വിൻ ഫെർണാണ്ടസ് , റവ.ഫാ: എബ്രഹാം തോമസ് എന്നിവരും ഉണ്ടായിരുന്നു. ഊഷ്മളമായ സ്വീകരണത്തിൽ വികാരി : ഫാ: ജോസഫ് ചെറുവത്തൂർ , സഹവികാരി : ഫാ : ഗീവർഗ്ഗീസ് വർഗ്ഗീസ് , ട്രസ്റ്റി സുമേഷ് പി വിൽസൻ , സെക്രട്ടറി ലിജിൻ പി ചാക്കോ എന്നിവർ ആശംസകൾ അറിയിച്ചു

പരുമല തിരുമേനി അനുസ്മരണം

കുട്ടമ്പേരൂർ സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ സംഘടിപ്പിച്ച പരി. പരുമല തിരുമേനി അനുസ്മരണം മലങ്കര സഭാ ഗുരുരത്നം റവ ഫാ ഡോ റ്റി.ജെ ജോഷ്വാ അച്ചൻ ഉദ്ഘാടനം ചെയ്യുന്നു.